0%

Chapter Title : രേണുകേന്ദു 2 [Wanderlust]

Author : wanderlust Read All Parts 12.2K

വാതോരാതെ ഓരോന്നിനെക്കുറിച്ചും ചോദിക്കുന്നുണ്ട് ഇന്ദു. അവസാനം ഒരു ചോദ്യത്തിൽ ആദി ഒന്ന് കുഴങ്ങി

: ആദീ… നമ്മൾ ഇപ്പൊ കണ്ട ആ കൊച്ചില്ലേ, വൃന്ദ. അവൾ നാട്ടിൽ എവിടാ

: കണ്ണൂർ തന്നാ, ശരിക്കും എവിടാണെന്ന് എനിക്കറിയില്ല.

: ഉം…എനിക്ക് ഇഷ്ടായി. ഒരു ലുക്കൊക്കെ ഉണ്ട് കാണാൻ. പോരാത്തതിന് നല്ല ജോലിയുമുണ്ട്. നല്ല കുട്ടി

: അമ്മായിക്ക് ആൺമക്കളൊന്നും ഇല്ലല്ലോ, അല്ലെങ്കിൽ നോക്കാമായിരുന്നു അല്ലെ

: പൊട്ടൻ… എടാ അവൾക്ക് നിന്നോട് എന്തോ ഉള്ളതുപോലെ ഒരു തോന്നൽ. നിന്നെ കണ്ടപ്പോ പെണ്ണിന്റെ മുഖമൊന്ന് കാണണം. ഒളിഞ്ഞും തെളിഞ്ഞും നിന്നെത്തന്നെ നോക്കുന്നുണ്ട്. സത്യം പറ മോനേ, ഇതല്ലേ നീ മുന്നേ പറഞ്ഞ നിന്റെ മനസിലെ പെണ്ണ്

: തേങ്ങ… ഒന്ന് പോയെ

: നീ പറയണ്ട, ഞാൻ കണ്ടുപിടിച്ചോളാം

: ആയിക്കോട്ടെ.. എന്റെ മനസിലെ ദേവിയെ കണ്ടാൽ മതിയല്ലോ, നോക്കിയിരുന്നുപോവും, ധാ  ഇതുപോലെ

: അത്രയ്ക്ക് പറക്കുന്ന അവളെയൊന്ന് കാണണമല്ലോ..

: സമയം വരട്ടെ ഞാൻ കാണിച്ചുതരാം

…………………………..

ആദിയും ഇന്ദുവും പുതിയൊരു ജീവിതം ആസ്വദിച്ചങ്ങനെ കഴിയുമ്പോൾ നാട്ടിൽ കൃഷ്ണൻ ആയിഷയുടെ കാര്യങ്ങളിൽ മുഴുകി. ആയിഷ കൂടെക്കൂടെ കൃഷ്ണന്റെ വീട്ടിലേക്ക് വന്നുതുടങ്ങി. അവിടേക്ക് വരുന്നത് കാണാൻ  അയൽവക്കമൊന്നും ഇല്ലെങ്കിലും എല്ലാം കാണുന്ന രണ്ടു കണ്ണുകൾ അവിടെയൊളിഞ്ഞിരിക്കുന്നത് കൃഷ്‌ണൻ അറിഞ്ഞില്ല. ആയിഷയുമായി  കൃഷ്ണൻ അപ്രതീക്ഷിതമായൊരു നീക്കം നടത്തി. മറ്റാരും അറിയാതെ കൃഷ്‍ണന്റെ സ്വത്തിന്റെ ഭൂരിഭാഗവും രേണുവിന്റെ പേരിലേക്ക് അയാൾ മാറ്റിയെഴുതി. അതിന്റെ രേഖകൾ രേണുവിനെ ഏല്പിച്ച കൃഷ്ണൻ തന്റെ ബാക്കിയുള്ള സ്വത്തുവകകൾ എന്തുചെയ്‌തെന്ന് അവളോട് പറഞ്ഞില്ല. തൽക്കാലം ഈ വിവരം

💬 Comments

View all comments