Chapter Title : രേണുകേന്ദു 2 [Wanderlust]
ഇന്ദുവിനെ അറിയിക്കേണ്ടെന്ന് കൃഷ്ണൻ പറഞ്ഞത് രേണു അനുസരിച്ചു. പക്ഷെ അവളുടെ ഹൃദയം കീഴടക്കിയ ആദിയോട് ഈ കാര്യം പറയാതിരിക്കാൻ അവൾക്കായില്ല.
ഓഫീസിലേക്ക് പോയിത്തുടങ്ങിയ ആദിക്കുവേണ്ടി ഇന്ദു രാവിലെയെഴുന്നേറ്റ് ഭക്ഷണമൊക്കെ റെഡിയാക്കി വച്ചിരിക്കും. ആദി ഓഫീസിലേക്ക് പോകുമ്പോൾ ഇന്ദുവിനെ ഷാരോണിന്റെ വീട്ടിൽ ഇറക്കുന്നതാണ് പതിവ്. ഒഴിവുദിവസങ്ങളിൽ രണ്ടുപേരും കറങ്ങാൻ പോകും. ശൈത്യകാലം മാറിത്തുടങ്ങിയതോടെ ഇന്ദുവിനാണ് കറങ്ങാൻ പോകാൻ കൂടുതൽ താല്പര്യം. ഇന്ദുവിന്റെ ഇഷ്ടങ്ങൾക്ക് എതിരുനിൽക്കാതെ ആദി അവളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമായി മാറി. ഒരർത്ഥത്തിൽ പറഞ്ഞാൽ ആദിയില്ലാതെ ഇന്ദുവിന് ജീവിക്കാൻ പറ്റുമോ എന്നുവരെ തോന്നാം. ഇത്രയും നല്ല സാഹചര്യമുണ്ടായിട്ടും ആദി ഒരിക്കൽപോലും അവളോട് മോശമായി പെരുമാറിയില്ല. അവൻ ഇന്ദുവിന്റെ അഴക് നോക്കി നിന്നുപോകാറുണ്ടെങ്കിലും തെറ്റായ ചിന്തയുമായി ഒരിക്കലും അവൾക്കുമുന്നിലേക്ക് വന്നില്ല. അങ്ങനെ ഒരു കണ്ണുകൊണ്ട് നോക്കിയാൽ ഇന്ദു ചിലപ്പോൾ തകർന്നുപോകും. ചിലപ്പോൾ ഇപ്പോകിട്ടുന്ന സ്നേഹവും സ്വാതന്ത്ര്യവും എന്നെന്നേക്കുമായി നഷ്ടപെട്ടാലോ എന്നൊരു തോന്നലും ആദിയുടെ മനസിലുണ്ട്. ഇന്ദുവുമൊത്തുള്ള ജീവിതത്തിൽ എത്രപെട്ടെന്നാണ് ദിവസങ്ങളും മാസങ്ങളും കടന്നുപോകുന്നത്.
അങ്ങനെയിരിക്കുമ്പോഴാണ് ആരതി വഴി ഇന്ദു ആയിഷയുടെ സ്ഥിരമായുള്ള വരവിനെക്കുറിച്ച് അറിയുന്നത്. മനസിൽപോലും കൃഷ്ണനെക്കുറിച്ച് ഓർക്കാതിരുന്ന ഇന്ദു ഇതറിഞ്ഞപ്പോൾ ക്ഷുഭിതയായി. അവൾ ദേഷ്യത്തോടെ ആദിയോട് ഇതിനെകുറിച്ച് സംസാരിച്ചു.
: ഇനിയിപ്പോ രണ്ടാൾക്കും ഒരുമിച്ച് പൊറുക്കാലോ… ഞാനായിരുന്നില്ലേ തടസം. അതും ഒഴിഞ്ഞുകിട്ടി
: അമ്മായി ഇങ്ങനെ ടെൻഷനാവല്ലേ..
: എനിക്ക് ടെൻഷനൊന്നും ഇല്ല.. അയാൾ ആരുമല്ല എന്റെ. നീ ഒരു ഉപകാരം ചെയ്തുതാ. ഞാൻ അയാൾക്കൊരു തടസമാവണ്ട, ഈ ബന്ധം പിരിയാം. ഒരു വക്കീലിനെ ഏർപ്പാടാക്കണം
: അമ്മായീ… എന്തായീ പറയുന്നേ. പിരിക്കാൻ എളുപ്പമാണ്, ഒരുമിച്ചു
💬 Comments
View all comments