0%

Chapter Title : രേണുകേന്ദു 2 [Wanderlust]

Author : wanderlust Read All Parts 2236

മനസിലേക്ക് ആ പത്തൊമ്പതുകാരി കല്യാണപെണ്ണ് കലിതുള്ളി നിൽക്കുന്ന രൂപത്തിൽ വന്നുനിന്നു. കൈവീശിയവൾ അവന്റെ മുഖത്തേക്കടിക്കുന്ന രംഗമെത്തിയപ്പോഴേക്കും അവന്റെ ദേഹത്ത് എന്തോവന്നു മുട്ടിയതുപോലെ തോന്നി. കണ്ണുതുറന്നു നോക്കിയ ആദി കാണുന്നത് കൈകൾരണ്ടും നെഞ്ചോട് ചേർത്ത് കൂട്ടിക്കെട്ടി മലർന്നുകിടക്കുന്ന ഇന്ദുവിനെയാണ്. അവന്റെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല. കൺപോളകൾ ചിമ്മിത്തുറന്ന ആദി ചരിഞ്ഞുകിടന്ന് ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി. അവൾ കണ്ണുകൾ ചിമ്മിയടച്ച് ചുണ്ടിലൊരു പുഞ്ചിരിയുമായി കിടന്നു. ആദി വീണ്ടും മലർന്നു കിടന്നെന്ന് മനസിലാക്കിയ ഇന്ദു പതുക്കെ കണ്ണുകൾ തുറന്ന് അവനെനോക്കികൊണ്ട് ചരിഞ്ഞു കിടന്നു…

: രാവിലേക്ക് തണുപ്പുകയറി മരവിച്ച് എഴുന്നേൽക്കാൻ വയ്യാതെ കിടക്കുന്ന ചെറുക്കനെയൊന്നും എനിക്ക് വേണ്ട.. എനിക്കെന്റെ പഴയ ആദിക്കുട്ടനെ മതി. വന്നു കിടക്കേൽ കിടക്കട കള്ള കാമുക

: എന്താ പറഞ്ഞേ…

: നേരത്തെ പറഞ്ഞതേ ഇപ്പോഴും പറയാനുള്ളു… ഇവിടെ നടക്കുന്നതൊന്നും ആരോടും പറഞ്ഞേക്കല്ലേ മോനേ…

: അപ്പൊ… അമ്മായിക്ക്…

: എന്റെ പൊട്ടാ.. ഇതിൽക്കൂടുതൽ എങ്ങനാ പറയേണ്ടത്…

സന്തോഷംകൊണ്ട് ആദി എഴുന്നേറ്റ് തുള്ളിച്ചാടി. ടെന്റിന് വെളിയിലേക്കോടിയ അവൻ മാനത്തെ നക്ഷത്രങ്ങളെനോക്കി കൂവി. കൈകൾ വാനിലേക്കുയർത്തി അവൻ ആനന്ദനൃത്തമാടി. സന്തോഷത്തിൽ മതിമറന്ന് ടെന്റിലേക്ക് ഓടി കയറിയ ആദി ഇന്ദുവിനെ എടുത്തുപൊക്കി രണ്ടുവട്ടം കറങ്ങി. ആദിയുടെ കഴുത്തിലൂടെ കൈകൾ ചുറ്റിപിടിച്ചുകൊണ്ട് ഇന്ദു തലയുയർത്തിപിടിച്ച് അവനോടൊപ്പം സന്തോഷം പങ്കിട്ടു. ഇന്ദുവിനെ കിടക്കയിലേക് മലർത്തി കിടത്തിയ ശേഷം ആദി പുതപ്പുമായി അവളെ മൂടി. പരസ്പരം മുഖത്തോടു മുഖംനോക്കി കിടന്നവർ പതുക്കെ കെട്ടിപിടിച്ചു. ആദിയുടെ ഹൃദയം പിയടയ്ക്കുന്നത് ഇന്ദുവിന്റെ നെഞ്ചിലറിയാം. പരസ്പരം കഴുത്തിൽ മുഖം ചേർത്തുവച്ച് രണ്ടാളും കെട്ടിപിടിച്ചു കിടന്നു. ആദിയുടെ കാൽ ഇന്ദുവിന്റെ ദേഹത്തേക്ക് കയറ്റിവച്ച് അവൻ അവളെ ഇറുകെ പുണർന്നു.

: അമ്മായീ… ഇപ്പൊ പറ ഇത് ശരിക്കും ഉള്ളതാണോ, അതോ സ്വപ്നമാണോ

( ഉടനെ ഇന്ദു അവനെ തള്ളി മലർത്തി കിടത്തി മുകളിലേക്ക് കയറിക്കിടന്ന് ചുണ്ടുകളിൽ അമർത്തി ചുംബിച്ച ശേഷം നെഞ്ചിൽ തലവച്ച് കെട്ടിപിടിച്ച് കിടന്നു.)

: സ്വപ്നമല്ല, സ്വപ്നത്തിലെ രാജകുമാരി നേരിട്ട് വന്നത്…

: എനിക്ക് ഇപ്പൊഴും വിശ്വാസം വരുന്നില്ല

: നീ മനസ് തുറന്നപ്പോ പെട്ടെന്ന് തോന്നിയതല്ല എനിക്ക് നിന്നോടുള്ള ഇഷ്ടം…

: പിന്നെ…

: വീടുവിട്ടിറങ്ങിയപ്പോ വഴിയിൽ കാറുമായിവന്ന നിന്റെ കണ്ണിലുള്ള കരുതൽ കണ്ടപ്പൊമുതൽ ശ്രദ്ദിച്ചുതുടങ്ങിയതാണ്.. അടുത്തിടപഴകിയപ്പോഴും ഒരുമിച്ച് ഒരുവീട്ടിൽ കഴിഞ്ഞപ്പോഴും മനസുകൊണ്ട് പലതവണ ആഗ്രഹിച്ചിട്ടുണ്ട്. ഈ ലോകത്ത് പ്രതിബന്ധങ്ങളൊന്നുമില്ലാതെ നമ്മൾ രണ്ടുപേർ മാത്രമായിരുന്നെങ്കിലെന്ന്.. ഇതിനൊക്കെപുറമെ നീ എന്നിൽനിന്നും മറച്ചുവച്ചൊരു കാര്യം അറിയാതെ ഷാരോണിന്റെ വായിൽനിന്നും വീണത് കേട്ടപ്പോൾ നിന്നെയൊന്ന് കെട്ടിപിടിച്ച് കരയണമെന്ന് തോന്നിയിട്ടുണ്ട്. എന്തിനാടാ മനസിലൊതുക്കികൊണ്ട് ഇത്രയും നാൾ അന്യനെപ്പോലെ സ്നേഹിച്ചത്.. ഒരു നോട്ടംകൊണ്ടെങ്കിലും അറിയിച്ചൂടായിരുന്നോ എന്നെ

: നോട്ടം ആസ്ഥാനത്തായാൽ എന്നെവിട്ട് പോകുമെന്ന് ഭയന്നു… ഒന്നും തിരിച്ചു കിട്ടിയില്ലെങ്കിലും ജീവിതകാലം മുഴുവൻ

💬 Comments

View all comments