Chapter Title : രേണുകേന്ദു 2 [Wanderlust]
മിണ്ടിപ്പോവരുത് ഇതിനെക്കുറിച്ച്
…………………………
ഇന്ദുവറിയാതെ ആദി റസിയയെ തേടിയിറങ്ങി. റസിയ ആരാണെന്നും ആയിഷ എന്തിനാണ് ഇത്രയും വർഷങ്ങൾക്ക് ശേഷം കൃഷ്ണനുമായി അടുത്തതെന്നും മനസിലാക്കിയ ആദി ശരിക്കും ഞെട്ടി. ഇതെങ്ങനെ ഇന്ദുവിനോട് പറയുമെന്നറിയാതെ അവൻ കുഴങ്ങി. ഷാരോണും കുടുംബവും വെക്കേഷന് നാട്ടിൽ പോയിരിക്കുന്ന സമയമാണ്. അതുകൊണ്ട് ആദി ജോലിക്ക് പോയിക്കഴിഞ്ഞാൽ ഇന്ദു ഒറ്റയ്ക്കാണ് വീട്ടിൽ. ഈയൊരു അവസരത്തിൽ ഇന്ദുവിനോട് തുറന്നുപറഞ്ഞാൽ അവളെന്തെങ്കിലും കടുംകൈ ചെയ്യുമോയെന്ന ഭയവും അവനുണ്ട്. ആദി തന്റെ വിഷമം രേണുവിനോട് പറഞ്ഞു. കാര്യങ്ങളറിഞ്ഞപ്പോൾ അവളും ഒന്ന് ഞെട്ടി. ഇന്ദുവിനെ സമാധാനത്തിൽ കാര്യങ്ങൾപറഞ്ഞു മനസിലാക്കിയാൽമതിയെന്ന് രേണു ആദിയെ ഉപദേശിച്ചു.
തണുപ്പുകാലം മാറിയതോടെ ന്യൂസിലാന്റിൽ ആൾക്കാർ മൃഗങ്ങളെ നായാടി രസിക്കുന്ന ഒരുതരം വിനോദമുണ്ട്. അങ്ങനെയൊരു സമയത്താണ് ആദിയുടെ കൂട്ടുകാർ ഒരുദിവസം ഒത്തുകൂടിയത്. ആദിയുടെ സുഹൃത്ത് സിജുവിന്റെ കൂടെ ജോലിചെയ്യുന്ന സ്വദേശി പൗരന് വലിയ ഫാമും അതിനോട് ചേർന്ന് കാടും അവിടെ ടെന്റുകളിൽ താമസിക്കാനുള്ള സൗകര്യവുമുണ്ടെന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും ഭയങ്കര ഉത്സാഹം. പക്ഷെ ഒരു കുഴപ്പമുണ്ട്, ആദിയും ഇന്ദുവുമൊഴിച്ച് ബാക്കിയുള്ളവർ ഭാര്യാഭർത്താക്കന്മാരാണ്. അവർക്കൊക്കെ ഓരോ ടെന്റ് വീതം മതിയാവും. ആദിക്കും ഇന്ദുവിനുമായി രണ്ടെണ്ണം ഇല്ലതാനും. അവസാനം ആദി പതുക്കെ പിൻവലിഞ്ഞതോടെ മറ്റുള്ളവർ നിലപാടെടുത്തു. പോകുന്നെങ്കിൽ എല്ലാവരും ഒരുമിച്ച് അല്ലെങ്കിൽ ട്രിപ്പ് ക്യാൻസൽ. അങ്ങനെ പാതിവഴിയിൽ നിൽക്കുമ്പോഴാണ് ഇന്ദു അവളുടെ അഭിപ്രായം പറഞ്ഞത്
: ഞാൻ കാരണം നിങ്ങളുടെ സന്തോഷം വേണ്ടെന്ന് വയ്ക്കണ്ട. ഇവിടെ ഇപ്പൊ എന്താ പ്രശ്നം. നമ്മൾ രണ്ടുപേർക്കും വെവ്വേറെ മുറി കിട്ടില്ല, അത്രയല്ലേ ഉള്ളു, ഞാൻ എന്റെ മരുമകന്റെ കൂടെ താമസിച്ചാൽ എന്താ, അനാശാസ്യം ആവുമോ.. എനിക്കറിയാം
💬 Comments
View all comments