Chapter Title : രേണുകേന്ദു 2 [Wanderlust]
എന്റെ ആദിയെ. നിങ്ങൾ പോവാനുള്ള ഒരുക്കങ്ങൾ നടത്തെടാ പിള്ളേരെ
അമ്മായിയുടെ സംസാരം കേട്ട് ആദിയൊന്ന് ഞെട്ടി. ബാക്കിയുള്ളവർ എല്ലാവരും കൈയ്യടിച്ച് സന്തോഷത്തോടെ ഇന്ദുവിനെ നോക്കി. സിജു തന്റെ സുഹൃത്തിനെവിളിച്ച് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്യാൻ പറഞ്ഞു. ഉച്ചകഴിഞ്ഞു പുറപ്പെടാമെന്ന് പറഞ്ഞു എല്ലാവരും പിരിഞ്ഞു. ആദിയും ഇന്ദുവും യാത്രയ്ക്കുവേണ്ട തയ്യാറെടുപ്പിലാണ്. ആദിയേക്കാൾ സന്തോഷത്തിലാണ് ഇന്ദു. ജീവിതത്തിൽ ഇതുവരെ വീട്ടമ്മയായി ഒതുങ്ങിക്കൂടി ജീവിച്ചിരുന്ന ഇന്ദുവിന് പുതുജീവൻ നൽകുന്ന കാര്യങ്ങളാണ് ഇപ്പോഴവളുടെ ജീവിതത്തിൽ നടക്കുന്നത്.
: ആദി.. നിന്റെ ഡ്രെസ്സൊക്കെ എടുത്തോ.
: എല്ലാം ഈ ബാഗിലുണ്ട്. ആഹ് പിന്നേ ജാക്കറ്റ് എടുക്കാൻ മറക്കണ്ട
: തണുപ്പ് ഉണ്ടാവുമോ..
: കാടും മലയുമൊക്കെ കടന്ന് പോകണം.. അവിടെ ഈ സമയത്തും തണുപ്പുണ്ടാവും
: ശരിക്കും അവിടെ മൃഗങ്ങളെയൊക്കെ കിട്ടുമോ.. അതോ നീ ചുമ്മാ തള്ളിയതാണോ
: കാട്ടുപന്നി, മാൻ, വരയാട്, മയിൽ, കാട്ടിലുള്ള ഒരുതരം ആട് അങ്ങനെ എന്തൊക്കെയോ ഉണ്ടാവും. ഞാൻ ഇതുവരെ പോയിട്ടില്ല പക്ഷെ സിജു ഇടയ്ക്ക് ഇറച്ചി കൊണ്ടുവരാറുണ്ട്. അവന്റെ കയ്യിൽ ലൈസൻസും തോക്കും ഉണ്ടയുമെല്ലാമുണ്ട്. എന്തായാലും കിട്ടും. അതുറപ്പ്
ഉച്ചതിരിഞ്ഞ് എല്ലാവരും ചേർന്ന് യാത്ര പുറപ്പെട്ടു. മൂന്നു വണ്ടികളിലായി പോയവർ കാടും മലയും താണ്ടി ഫാമിന് മുന്നിലെത്തി. സിജുവിന്റെ സുഹൃത്ത് വേണ്ട സഹായങ്ങളൊക്കെ ചെയ്തുതന്നശേഷം തിരിച്ചുപോയി. ഫാമെന്ന് പറഞ്ഞാൽ ചെറുതൊന്നുമല്ല. ഒരു ഗോൾഫ് മൈതാനത്തേക്കാൾ വലതുതാണ്. വിശാലമായ താഴ്വരയും മൊട്ടക്കുന്നും കയറിച്ചെന്നാൽ കാടാണ്. അതിരിനോട്‌ചേർന്ന് കമ്പിവേലി കെട്ടിത്തിരിച്ചിരിക്കുന്നതിനാൽ മൃഗങ്ങൾ അകത്തേക്ക് വരുമെന്ന് പേടിക്കണ്ട. മൊട്ടകുന്നിന് മുകളിലായി അവിടവിടെ മൂന്ന് ടെന്റുകൾ. ഭക്ഷണം പാകംചെയ്യാനും ഇറച്ചി വൃത്തിയാക്കാനുമെല്ലാമുള്ള ഇടം വേറെയുണ്ട്.
💬 Comments
View all comments