Chapter Title : രേണുകേന്ദു 2 [Wanderlust]
കൈയ്യിൽ കടന്നുപിടിച്ചു. അവന്റെ കയ്യിൽ തൂങ്ങി ടെന്റുവരെ നടന്നെത്തിയ ഇന്ദു മലമുകളിൽ നിന്നും ചന്ദ്രപ്രഭയെ നോക്കി കൈകൾ വാനിലേക്കുയർത്തി കൂവിവിളിച്ചു.
: എന്താണ് ഇന്ദുപ്പെണ്ണേ.. ഭയങ്കര സന്തോഷത്തിലാണല്ലോ
: എന്നെ വേണ്ടാത്തവരെയോർത്ത് ഞാനെന്തിനാടാ ജീവിതകാലം മുഴുവൻ ദുഖിച്ചിരിക്കുന്നത്..നീ മുൻപ് പറഞ്ഞതാ ശരി, ഇനി ഇന്ദുവിന്റെ മുഖം വാടരുത്.. സന്തോഷത്തോടെ ഇങ്ങനെയങ്ങ് ജീവിക്കണം..
: അല്ലപിന്നെ…ഈ ഇന്ദുവിനെയാ എനിക്കിഷ്ടം..
: ഇന്ദു ഇന്ന് ചിരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഫുൾ ക്രെഡിറ്റ് നിനക്കുള്ളതാ..
: ക്രെഡിറ്റൊന്നും വേണ്ട…എന്റെകൂടെ എപ്പോഴും ഇങ്ങനെ ജോളിയായി ഉണ്ടായാൽ മതി
: നിന്റെ കല്യാണംവരെയല്ലേ…
: എന്ന ഞാൻ കെട്ടുന്നില്ല…..
: അയ്യടാ.. അതൊന്നും പറ്റില്ല. ഈ ജോളിയെക്കാളൊക്കെ സുഖമുള്ളൊരു ജീവിതമുണ്ട് കല്യാണശേഷം. അതൊക്കെ അറിയാതെ ഈ കിഴവിയുടെ കൂടെ ഇങ്ങനെ ചുറ്റിയടിച്ചാൽ മതിയോ..
: എന്ന ഈ കിഴവിയെത്തന്നെ കെട്ടിയാലോ… അപ്പോപ്പിന്നെ ഈ പറഞ്ഞതെല്ലാം ഒരുമിച്ച് കിട്ടില്ലേ
: കളിയാക്കാതെ ആദീ…നിന്നെപ്പോലൊരു നല്ല മനസുള്ളവനെ ആരും ആഗ്രഹിച്ചുപോകും. നിനക്ക് കിട്ടുന്ന പെണ്ണിന്റെ ഭാഗ്യം.
നിലാവെളിച്ചത്തിൽ ഇരുവരും ടെന്റിന് വെളിയിലിരുന്നുകൊണ്ട് എത്രനേരം സംസാരിച്ചെന്നറിയില്ല. അവസാനം തണുപ്പ് കൂടിവന്നതോടെ ഇരുവരും കിടക്കാൻ തീരുമാനിച്ചു. രണ്ടുപേർക്ക് അധികം ആർഭാടമില്ലാതെ കിടക്കാൻ പറ്റിയ കിടക്കയിൽ ഇരുവരും മലർന്നുകിടന്നു.
: അമ്മായീ.. പുതപ്പ് ഒന്നേയുള്ളു. അമ്മായി ഇത് പുതച്ചോ ഞാൻ ജാക്കറ്റ് ഇട്ടോളാം
: ആദിക്ക് പേടിയുണ്ടോ..
: എന്തിന്
: എന്റെ ആദീ.. നമ്മൾ ഇപ്പൊ ഒരുമിച്ചല്ലേ കിടക്കുന്നത്. ഇനിയിപ്പോ ഒരു പുതപ്പിനുള്ളിൽ കഴിഞ്ഞാലെന്താ. ചാരിത്ര്യം നഷ്ടപ്പെടുമോ
: അതല്ല.. എന്നാലും
: എന്ന നീ പുതച്ചു കിടന്നോ. ഞാൻ ജാക്കറ്റ്
💬 Comments
View all comments