0%

Chapter Title : രേണുകേന്ദു 3 [Wanderlust]

Author : wanderlust Read All Parts 1827

: അമ്മായി ഇങ്ങനെ കരഞ്ഞിട്ട് കാര്യമില്ല…. ധാ ഈ നമ്പറിൽ വിളിക്ക്, ആയിഷയാണ്. ഈ സമയത്ത് നമ്മളെ സഹായിക്കാൻ അവൾക്കുമാത്രമേ പറ്റൂ..ഞാൻ ഇവിടുള്ളത് പറയണ്ട… : ഞാനെങ്ങനെ അവളെ.. : സമയംകളയാതെ ഒന്ന് വിളിക്ക് അമ്മായീ.. ഇന്ദു ഉടനെ ആയിഷയെ വിളിച്ചു. കൃഷ്ണന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ പറഞ്ഞവസാനിപ്പിക്കുന്നതിന് മുൻപ് അവൾ ഫോൺ കട്ടാക്കി. : ആദീ.. അവൾ കട്ടാക്കിയല്ലോ… : അമ്മായി പേടിക്കണ്ട… കൂടിപ്പോയാൽ 5 മിനിറ്റ് അതിനുള്ളിൽ അവളവിടെ എത്തും.. ഇപ്പൊ മാമനെ ആരെക്കാളും ആവശ്യം അവൾക്കാണ് : അതുനുള്ളിൽ.. : ഒന്നും സംഭവിക്കില്ല…. ആദി പറഞ്ഞ സമയത്തേക്കാൾ മുൻപ് ആയിഷ കൃഷ്ണന്റെ മുറിയുടെ ജനൽപാളികൾ തല്ലിത്തകർത്തു. ശബ്ദംകേട്ട് തിരിഞ്ഞുനോക്കിയ കൃഷ്ണൻ അമ്പരപ്പോടെ ആയിഷയെ നോക്കി.. : ഐഷു… നീ.. : നിങ്ങളങ്ങനെ ഒറ്റയ്ക്ക് എങ്ങും പോവണ്ട…. അകലെയാണെങ്കിലും എനിക്കിങ്ങനെ കണ്ടോണ്ടിരിക്കണം മരിക്കുവോളം.. : നീയെങ്ങനെ… : നിങ്ങളെ ഇന്ദൂട്ടി വിളിച്ചു എന്നെ… ഓള എന്നെയിവിടെ എത്തിച്ചത്.. ആയിഷയുടെ സംസാരം കേട്ട ഇന്ദു പൊട്ടിക്കരഞ്ഞു.. ഉടനെ ആദി ഇന്ദുവിനോട് വീണ്ടും ആയിഷയെ വിളിക്കാൻ പറഞ്ഞു. അല്പം മടിയോടെ ആണെങ്കിലും ഇന്ദു അവളെ വിളിച്ചു… : ഇന്ദൂ…നീ പറഞ്ഞപോലുന്നും ഉണ്ടായില്ല.. മൂപ്പര് ഉഷാറായിരിക്കണ്...നീ നേരിട്ട് സംസാരിച്ചോ നിന്റെ കൃഷ്ണനോട്.. ( ആയിഷ ഫോൺ സ്‌പീക്കറിലിട്ടു) : കൃഷ്ണേട്ടാ… : എന്നാലും ഇന്ദു.. ഇത്തിരി കടന്ന കൈയ്യായിപ്പോയി… : അതിലും കടന്ന കൈയല്ലേ കൃഷ്ണേട്ടൻ ചെയ്യാൻ നോക്കിയത്.. എന്തിനാ ഞങ്ങളെയിങ്ങനെ തീ തീറ്റിക്കുന്നേ..ഇനിയെങ്കിലും ഒരുമിച്ച് ജീവിച്ചൂടെ : ഇന്ദൂ.. നീ : എന്നോടൊന്നും പറയണ്ട.. രണ്ടാളും ഈ നാടുവിട്ട് എവിടെങ്കിലുംപോയി സന്തോഷത്തോടെ ജീവിക്ക്.. അതിനല്ലേ ഞാൻ ആ നോട്ടീസ് അയച്ചത്. എനിക്കറിയാം കൃഷ്ണേട്ടന്റെ അവസ്ഥ.. ഇന്ദു മനസറിഞ്ഞു പറയുന്നതാ… നിങ്ങളാ ഒരുമിക്കേണ്ടത്.. എന്നെയും മോളെയുമോർത്ത് വിഷമിക്കണ്ട.. കൃഷ്ണൻ മറുപടി പറയുന്നതിന് മുൻപായി ഇന്ദു ഫോൺ വച്ചു. ആദിയുടെ നെഞ്ചിലേക്ക് തലചായ്ച്ചുകൊണ്ട് ഇന്ദു അവനെ കെട്ടിപിടിച്ച് കരഞ്ഞു. ഈ സമയം രേണു അച്ഛന്റെ കതകിൽ തട്ടിവിളിച്ചു. കതക് തുറന്ന കൃഷ്ണനെ കെട്ടിപ്പിടിച്ചവൾ പൊട്ടിക്കരഞ്ഞു..

💬 Comments

View all comments