0%

Chapter Title : രേണുകേന്ദു 3 [Wanderlust]

Author : wanderlust Read All Parts 10.3K

ശ്രദ്ധിക്കുന്നു. വീടിന്റെ പുറകുവശത്തുള്ള തോട്ടത്തിലൂടെ ആദിയുടെ മുന്നിലായി അവൾ കൈവീശി നടന്നു. ക്ഷീണം തോന്നുമ്പോൾ അവൾ അൽപനേരം പുൽമെത്തയിലെ മരച്ചുവട്ടിലിരിക്കും. ഇരിക്കേണ്ട താമസം ആദി അവളുടെ മടിയിൽ തലവച്ചു കിടക്കും. അവനെ തലോടിക്കൊണ്ട് ഇന്ദു തന്റെ ആഗ്രഹങ്ങളും സങ്കല്പങ്ങളുമെല്ലാം പറഞ്ഞുകൊണ്ടിരിക്കും. പുൽത്തകിടിയിലെ നീണ്ട വിശ്രമത്തിനും സംസാരത്തിനും ശേഷം വീട്ടിൽ തിരിച്ചെത്തി ഒരുമിച്ചൊരു കുളി. നഷ്ടപെട്ട പഴയ ദാമ്പത്യവും കാമകേളികളും ഇന്ദു ആദിയിലൂടെ വീണ്ടും അറിഞ്ഞുതുടങ്ങി. ഇന്ദുവിലൂടെ ആദിയും പെണ്ണെന്ന ലഹരിയെ പൂർണമായി അറിഞ്ഞുതുടങ്ങി.

രണ്ടുനാളുകൾക്കപ്പുറം ഉച്ചകഴിഞ്ഞു കൃഷ്ണൻ ഓഫീസിൽ ഒറ്റയ്ക്കിരിക്കുമ്പോഴാണ് പോസ്റ്റ്മാൻ കത്തുമായി വരുന്നത്. കത്ത് കിട്ടിയ ഉടനെ കൃഷ്ണനത് പൊട്ടിച്ചു വായിച്ചു. ഉള്ളടക്കം വായിച്ച കൃഷ്ണന്റെ തലകറങ്ങുന്നതുപോലെ തോന്നി. അയാൾ ഉടനെ ഇന്ദുവിന്റെ ഫോണിലേക്ക് വിളിച്ചു.. പക്ഷെ അവൾ ഫോണെടുത്തില്ല. വീണ്ടും വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഉടനെ അയാൾ ഓഫീസ് പൂട്ടി വണ്ടിയുമായി ഇറങ്ങി. സന്ധ്യകഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ കൃഷ്ണൻ അത്യാവശ്യം കുടിച്ചിട്ടുണ്ടെന്ന് രേണുവിന് മനസിലായി. അവൾ ഉടനെ ആദിയെ വിവരമറിയിച്ചു.ഉടനെ ആദി ഓഫീസിൽനിന്നും ഇറങ്ങി. രേണു ഉണ്ടാക്കിവച്ച ഭക്ഷണം കഴിച്ച് കൃഷ്ണൻ അൽപനേരം മകളുടെ കൂടെ ചിലവഴിച്ചു. അയാളുടെ കണ്ണുകൾ നിറയുന്നത് രേണുവിന് കാണാം..

: മോൾക്ക് അച്ഛനോട് ദേഷ്യമുണ്ടോ..

: എന്താ അച്ഛാ ഇങ്ങനെ.. ദേഷ്യമുണ്ടെങ്കിൽ ഞാൻ അച്ഛന്റെ കൂടെ നിൽക്കുമോ

: അച്ഛനൊരു തിരുത്താൻപറ്റാത്ത തെറ്റുചെയ്തു.. പക്ഷെ അത് മോളും അമ്മയൊക്കെ ഉണ്ടാവുന്നതിന് മുൻപ് പറ്റിപോയതാണ്. അതിനൊരു പരിഹാരവും ഇല്ല..

: അച്ഛനെന്തൊക്കെയാ പറയുന്നേ.. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഈ കുടിയൊക്കെ നിർത്തി നന്നായി ജീവിച്ചൂടെ ഇനിയെങ്കിലും

: ആരുടെ കൂടെയാ ജീവിക്കേണ്ടത്…മോളൊന്നും

💬 Comments

View all comments