0%

Chapter Title : രേണുകേന്ദു 4 [Wanderlust] [Climax]

Author : wanderlust Read All Parts 8.1K

സുഖിച്ചങ്ങനെ കുളിച്ചു. മൃഗങ്ങളുടെ അലർച്ചകളും കാട്ടരുവിടുയെ ഹൃദയതാളവും ആസ്വദിച്ച് ഒരു രാത്രി അവരവിടെ കളിച്ചു തകർത്തു. അടുത്ത ദിവസം ഓരോ സ്ഥലങ്ങളിൽ കറങ്ങി സന്ധ്യയോടെ മൂന്നാറിലൊരു റിസോർട്ടിൽ ഒരുരാത്രി കൂടി ആഘോഷിച്ചു രണ്ടുപേരും. അവിടെനിന്നും ചെക്ക് ഔട്ട് ചെയ്ത് വണ്ടി വീണ്ടും പുതിയ പാതകൾ തിരഞ്ഞുകൊണ്ടിരുന്നു.

: ഇനിയെങ്ങോട്ടാ മോനെ ആദി…

: നീ പറഞ്ഞോ.. എവിടെ വേണേലും പോവാം..

: ഈ കളിക്ക് ഞാനില്ല… ഏട്ടൻ പറയും, ഞാനത് അനുസരിക്കും…  ഏത് കാട്ടിലേക്ക് വേണേലും വിട്ടോ

: എന്ന കിടിലൻ ഒരു സ്ഥലമുണ്ട്… അങ്ങോട്ട് പോവാം.. ഒരു രണ്ടു ദിവസം താമസിക്കാനുള്ള വകയുണ്ട് അവിടെ

: റിസോർട്ടാണോ

: ഇതൊരു ഫാമാണ്..പോളിയാണ് നിനക്ക് ഇഷ്ടപെടും

പരസ്പരം സംസാരിച്ചിരുന്ന് രണ്ടുപേരും അവസാനം കാടും മലയും കയറി നല്ലൊരു ഫാമിന് മുന്നിൽ ചെന്ന് നിന്നു. ഏലവും കുരുമുളകും പശുക്കളും പച്ചക്കറിയും എല്ലാമുള്ള അടിപൊളി ഫാം. ഫാമിന് വെളിയിലെ ഗേറ്റിൽ തൂക്കിയിട്ടിരിക്കുന്ന നെയിം ബോർഡ് രേണുവിനെ ഞെട്ടിച്ചു…

: ഏട്ടാ ഇത്…

: രേണുകേന്ദു…. സംശയിക്കേണ്ട നിന്റേത് തന്നാ… അകത്ത് കാത്തിരിപ്പുണ്ടാവും രണ്ടുപേർ

രേണുവിന്റെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു.. അവൾ കണ്ണുതുടച്ച് വെളിയിലേക്ക് നോക്കുമ്പോൾ ഗേറ്റ് തുറന്ന് മകളെയും കാത്തിരിക്കുന്ന കൃഷ്ണനെയാണ് കണ്ടത്. ഉടനെ വണ്ടിയിൽനിന്നിറങ്ങി അവൾ ഓടിച്ചെന്ന് കൃഷ്ണനെ കെട്ടിപിടിച്ചു.

: എന്റെ മോൾക്ക് സന്തോഷായോ… ഇതാണ് അച്ഛന്റെ ലോകം.. അച്ഛന്റെ മാത്രമല്ല കേട്ടോ.. നിന്റെ ആദിയേട്ടനും പങ്കുണ്ട് ഇതിൽ.

അവൾ സന്തോഷ കണ്ണുനീർ പൊഴിച്ചുകൊണ്ട് അഭിമാനത്തോടെ തന്റെ ഭർത്താവിനെ നോക്കി. ഗേറ്റിൽ നിന്നും കുറച്ചകലെയായി ചെറിയൊരു വീടുണ്ട്.

💬 Comments

View all comments