0%

Chapter Title : രേണുകേന്ദു 4 [Wanderlust] [Climax]

Author : wanderlust Read All Parts 8.1K

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന നല്ലൊരു വീട്. ആ ഉമ്മറത്ത് തട്ടമിട്ട സുന്ദരി ആയിഷ മക്കളെയും കാത്ത് ഗേറ്റിലേക്ക് കണ്ണുംനട്ട് ഇരിക്കുന്നു. മുറ്റത്തെത്തിയ രേണുവിനെ ആയിഷ കെട്ടിപിടിച്ചു.

: മോള് എന്തിനാ കണ്ണ് നിറച്ചേ.. വീട് കണ്ടുപിടിച്ചല്ലോ, ഇനി എപ്പോവേണേലും വന്നൂടെ

: സുഖാണോ ഉമ്മാക്ക്…

: നല്ല വിശേഷം… കല്യാണ ഫോട്ടോ ഞാൻ കണ്ടു…മൊഞ്ചായിക്കണ് എന്റെ രേണൂട്ടി

രേണുവിന് എന്തെന്നില്ലാത്ത സന്തോഷംതോന്നി. അച്ഛൻ ഏതോ നാട്ടിൽ കഷ്ടപ്പെട്ട് ജീവിക്കുകയാണെന്ന് വിചാരിച്ച് ദുഖിച്ചിരുന്ന അവൾക്കുള്ള നല്ല സമ്മാനമാണ് ഈ വിരുന്ന്. വീട്ടിൽ കയറി രണ്ടുപേരും ഫ്രഷായ ശേഷം പറമ്പോക്കെ ചുറ്റിക്കാണാൻ ഇറങ്ങി. മലമുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന ചെറിയ നീർച്ചാലുകളും തെളിനീരൊഴുകുന്ന കുളവുമെല്ലാം കണ്ടാസ്വദിച്ച് രേണു ആദിയുടെ കൈപിടിച്ചു നടന്നു.

: ഏട്ടാ.. എന്ത് രസാ ഇവിടൊക്കെ.. നമ്മൾ വെറുതെ റിസോർട്ടൊക്കെ എടുത്ത് ദിവസം കളഞ്ഞു. ഇവിടെ വന്നാൽ മതിയായിരുന്നല്ലോ

: ഇതല്ലേ ഞാൻ നിനക്കായി കരുതിവച്ച ഹണിമൂൺ ട്രിപ്പ്.. ഈ സുഖം സിംഗപ്പൂരും മലേഷ്യയിലും പോയാൽ കിട്ടുമോ

: ഉമ്മ… എന്നാലും ഇതൊക്കെ എങ്ങനെ ഒപ്പിച്ചു.. ഒത്തിരി കാശാവില്ലേ

: മാമൻ നിന്റെ പേരിൽ എഴുതിവച്ചതിന്റെയൊക്കെ ബാക്കി ആർക്കാ കൊടുത്തതെന്ന് ഒരിക്കൽ നീ ചോദിച്ചില്ലേ… അതൊക്കെ വിറ്റിട്ടാണ് ഈ സ്വർഗം വാങ്ങിയത്.. ഇത് അഞ്ചേക്കർ പറമ്പുണ്ട്.. ഇതിൽ നിന്നുള്ള വരുമാനം മാത്രം മതി അവർക്ക് സുഖമായി ജീവിക്കാൻ.

: എന്നാലും പേടിയാവില്ലേ ഇവിടിങ്ങനെ ഒറ്റയ്ക്ക് താമസിക്കാൻ

: ഇവിടൊക്കെ ഇങ്ങനാണ്.. എല്ലാവർക്കും കുറേ കൃഷി സ്ഥലമുണ്ടാവും..നമ്മുടെ നാട്ടിലെപോലെ മുട്ടിമുട്ടി വീടില്ലെന്ന് മാത്രം.. ദോ ആ കാണുന്നതൊക്കെ വീടാണ്.. അയൽക്കാരൊക്കെ

💬 Comments

View all comments