0%

Chapter Title : രേണുകേന്ദു 4 [Wanderlust] [Climax]

Author : wanderlust Read All Parts 8.1K

പിന്നല്ലാതെ…. ഒരുകണക്കിന് അച്ഛനും അമ്മയും പിരിഞ്ഞത് നന്നായി അല്ലെ ഏട്ടാ.. ഇല്ലെങ്കിൽ ഇപ്പൊ നശിച്ചിട്ടുണ്ടാവും രണ്ടാളും

: ഉം.. അത് ശരിയാ. ഇനി നിന്റെ അമ്മയ്ക്ക് കൂടി പുതിയൊരു ഭർത്താവിനെ കണ്ടെത്തണോ…

: ഭയങ്കര തമാശ… അമ്മയ്ക്ക് ഇപ്പോഴുള്ള സൗഭാഗ്യങ്ങളൊക്കെ മതി കേട്ടോ

: മതിയെങ്കിൽ മതി, നിനക്കില്ലേൽ പിന്നെ എനിക്കാണോ കുഴപ്പം.

യാത്രകളും വിരുന്നുമൊക്കെ കഴിഞ്ഞ് സ്വസ്ഥമായി കുറച്ചു ദിവസം വീട്ടിലിരിക്കാൻ തീരുമാനിച്ചു രണ്ടുപേരും. വീട്ടിൽ മറ്റാരുമില്ലാത്തതുകൊണ്ട് നല്ല സൗകര്യമാണ് രണ്ടുപേർക്കും. കാമകേളികൾ ഓരോന്നായി ഇരുവരും ആസ്വദിച്ചു. മതിവരുവോളം ഉറങ്ങുക, ഒരുമിച്ചുള്ള കുളിയും അതിന്റെ കൂടെയുള്ള കളിയും, ഭക്ഷണം പാകംചെയ്തു കഴിക്കൽ, രാത്രിയുള്ള കറക്കം അങ്ങനെ ഇന്നതെന്നില്ലാതെ രണ്ടുപേരും ഇഷ്ടമുള്ളതുപോലെ ജീവിച്ചു.

ഇന്ദു രേണുവിന് വേണ്ട വിസയുടെ കാര്യങ്ങൾ ശരിയാക്കി അയച്ചുകൊടുത്തിട്ടുണ്ട്. നാട്ടിൽ ആരുമില്ലല്ലോ, അപ്പോൾ രേണുവിനെ കൂടെ കൂട്ടുകയല്ലാതെ വേറെ വഴിയില്ല. ആദിക്ക് നല്ല സന്തോഷമുള്ള കാര്യമാണ് പക്ഷെ ഇന്ദുവിന്റെ നെഞ്ചിടിപ്പ് കൂടി. എല്ലാവരും ഒരുമിച്ച് താമസിക്കുമ്പോൾ ഇതുവരെയുണ്ടായ കള്ളത്തരങ്ങളൊക്കെ മോൾ അറിഞ്ഞാലോ എന്നുള്ള ഭയമുണ്ട് പാവത്തിന്. ഇന്ദു വേണ്ടെന്നുവച്ചാലും ആദി പതുക്കെ അവളെ ഇക്കിളിപെടുത്താൻ വരുമെന്ന് ഇന്ദുവിനറിയാം. അതാണ് അവളുടെ പേടിയും.

ഒടുവിൽ രേണുവിനെയും കൂട്ടി ആദി യാത്രയായി. അവരെ യാത്രയാക്കാനായി ആരതിയും ലളിതാമ്മയും വന്നത് രണ്ടുപേർക്കും നല്ല സന്തോഷം നൽകി. നീണ്ട ഫ്ലൈറ്റ് യാത്രയിൽ ആദിയുടെ ചുമലിൽ ചാരി ഉറങ്ങുകയാണ് രേണുക. ഉച്ചയോടെ ലാൻഡ് ചെയ്ത അവർ എയർപോർട്ട് ടാക്സിയിൽ വീട്ടിലേക്ക് യാത്രതിരിച്ചു. രേണു പുറത്തെ കാഴ്ചകൾ കാണുന്ന തിരക്കിലാണ്. ഓരോന്നും അത്ഭുതത്തോടെ നോക്കികാണുകയാണ് അവൾ. കാഴ്ചകളുടെ പറുദീസ ആസ്വദിച്ചവൾ വീട്ടിലെത്തി.

💬 Comments

View all comments