Chapter Title : രേണുകേന്ദു 4 [Wanderlust] [Climax]
വീടിന് വെളിയിൽ ഇരുവരെയും കാത്ത് ഇന്ദു നിൽപ്പുണ്ട്. ആദിക്ക് ഓടിച്ചെന്ന് ഇന്ദുവിനെ കെട്ടിപിടിക്കണമെന്നുണ്ട് പക്ഷെ അവൻ അവസരോചിതമായി പെരുമാറി. അമ്മയെ കണ്ടപാടെ രേണു ഓടിച്ചെന്ന് കെട്ടിപിടിച്ചു. ഇത് കണ്ടയുടനെ ഇന്ദുവിന് ചിരിയാണ് വന്നത്. അവൾ ആദിയെനോക്കി കണ്ണിറുക്കി കാണിച്ചു.
: രണ്ടാളും വേഗം പോയി ഫ്രഷായി വാ… ഞാൻ കഴിക്കാനെടുത്തുവയ്ക്കാം
: നിക്ക് അമ്മേ… ആദ്യം ഞാനിവിടൊക്കെ ഒന്ന് നടന്നു കാണട്ടെ.
: എന്റെ രേണൂ.. ഇനി നീ ഇവിടെത്തന്നെയല്ലേ.. ദേ അവന് വിശക്കുന്നുണ്ടാവും. കഴിച്ചിട്ട് എവിടാണെന്നുവച്ചാൽ പൊക്കോ രണ്ടാളും
ആദി രേണുവിനെയും കൂട്ടി മുറിയിലേക്ക് പോയി. സാധനങ്ങളൊക്കെ ഒതുക്കിവച്ച് അവളെ കുളിക്കാൻ പറഞ്ഞുവിട്ടു..
: ഏട്ടാ… ഒരുമിച്ച് കുളിച്ചാലോ
: അയ്യട… ഇങ്ങനൊരു മടിച്ചി.. എന്നെകൊണ്ട് കുളിപ്പിക്കാനല്ലേ
: ആഹാ… അപ്പൊ ഞാനൊന്നും ചെയ്തുതരാറില്ലേ
: കിന്നരിക്കാതെ മോള് വേഗം കുളിച്ചിട്ടു വന്നേ..
: ഉം.. ശരി ശരി
രേണു കുളിക്കാൻ കയറിയതോടെ ആദി നേരെ ഇന്ദുവിന്റെ അടുത്തേക്ക് വിട്ടു. പുറകിലൂടെ ചെന്ന് അവളെ എടുത്തുപൊക്കി..
: വിട് ആദീ… അവളെങ്ങാൻ വന്നാൽ തീർന്നു
: നിന്റെ മോളെ ഞാൻ നൈസായിട്ട് കുളിക്കാൻ കേറ്റി വിട്ടിട്ടുണ്ട് മോളേ… ഒറ്റയ്ക്ക് നിന്ന് വിഷമിച്ചോ എന്റെ മുത്ത്
: ഭയങ്കര ബോറായിരുന്നു… ചില ദിവസം കണ്ണ് നിറയും ആ ബാൽക്കണിയിലൊക്കെ ഇരിക്കുമ്പോൾ
: ഇനി ഒറ്റയ്ക്കാക്കി പോവില്ല കേട്ടോ…
: എനിക്ക് നല്ല പേടിയുണ്ട്… നീ എന്നെ നോക്കുക പോലും ചെയ്യല്ലേ അവളുടെ മുന്നീന്ന്
: ഇത്രയും പേടിയുള്ള ആളാണോ ഞാൻ കെട്ടിയ താലിമാല കഴുത്തിലിട്ട് നടക്കുന്നേ… മറന്നുപോയോ
💬 Comments
View all comments