Chapter Title : രേണുകേന്ദു 4 [Wanderlust] [Climax]
ഇന്ദുവിന് നേരെ നീട്ടി. ഇതൊക്കെ കണ്ട് ചിരി സഹിക്കവയ്യാതെ ആദി കഷ്ടപ്പെട്ടു. ഇന്ദുവിന്റെ മുഖത്ത് അവനെ കൊല്ലാനുള്ള ദേഷ്യമുണ്ട്. പക്ഷെ പുറത്തു കാണിക്കാൻ പറ്റില്ലല്ലോ.. പാവം ഇന്ദു. ഇന്നലെവരെ ഒറ്റയ്ക്കാണെന്ന വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളു.. ഇന്നിപ്പോ എല്ലാവരും കൂടെയുള്ളതാണ് അവളുടെ വിഷമം. ആദി വീണ്ടും കാൽ പതുക്കെ ഇന്ദുവിനെ തൊട്ടതും അവൾ കാൽ പുറകിലേക്ക് വലിച്ചു. അവൾ ദ്രിതിയിൽ രണ്ടുരുള വായിലാക്കി പാത്രവുമായി എഴുന്നേറ്റു…
: അമ്മ ഒന്നും കഴിച്ചില്ലല്ലോ…
: മതിയെടി.. വയറ്റിലെന്തോ നല്ല സുഖമില്ല
: അതവിടെ വച്ചിട്ട് അമ്മ പോയി കിടന്നോ.. ഞാൻ കഴുകിക്കോളാം
ഇന്ദു കയ്യും കഴുകി ഓടിയെന്ന് പറഞ്ഞാൽ മതിയല്ലോ. അവൾ നേരെ റൂമിൽ ചെന്ന് ബാത്‌റൂമിൽ കയറി ടാപ്പും തുറന്നുവച്ച് ചുമ്മാ അവിടിരുന്നു. ഇന്ദുവിന് എന്തെന്നില്ലാത്ത ഒരുതരം ഉഷ്ണവും വിറയലുമൊക്കെ തോന്നി.. ഒത്തിരി നേരം കഴിഞ്ഞു രേണുക കതകിൽ മുട്ടിയപ്പോഴാണ് ഇന്ദു സ്വബോധം വീണ്ടെടുത്തത്. ഒരു കാര്യവുമില്ലാതെ മകളിൽ നിന്നും ഒളിച്ചോടാനായി അവൾ മുഖമൊക്കെ കഴുകി ഫ്ലഷ് അമർത്തി പുറത്തേക്ക് വന്നു..
: അമ്മക്ക് വയ്യേ… നമുക്ക് ഹോസ്പിറ്റലിൽ പോയാലോ
: ഒരു കുഴപ്പവുമില്ല.. നീ പോയി അവന്റെ കൂടെ നിക്ക്. ഞാൻ കുറച്ചുനേരം കിടക്കട്ടെ
: ലെമൺ ടീ ഉണ്ടാക്കട്ടെ ഞാൻ..
: നീയൊന്ന് പോ എന്റെ മോളെ.. കുറച്ചു സമയം കിടന്ന ശരിയാവും..
: ഉം… വാതിലടക്കണ്ട.. എന്തെങ്കിലും ഉണ്ടേൽ വിളിച്ചാൽ മതി
രേണു പോയ ഉടനെ ഇന്ദു ഫോണെടുത്ത് ആദിക്ക് മെസ്സേജ് അയച്ചു.
: ആദീ.. എനിക്ക് പറ്റുന്നില്ലെടാ.. നീ ഇങ്ങനെ എന്നെ പരീക്ഷിക്കല്ലേ
💬 Comments
View all comments