Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3
ജീവിതം അവിടെ ഒതുങ്ങിക്കൂടി . പിന്നെ അവിടത്തെ എനിക്ക് താൽപ്പര്യമില്ലാത്ത ആചാരങ്ങളിൽ ഒന്നാണ് . പെണ്ണുങ്ങൾക്ക് മാസമുറ ഉണ്ടാകുമ്പോൾ ആ ഇല്ലത്തിൽനിന്നും മാറി അവരുടെ തന്നെ ചായ്പ്പുപോലുള്ള പുറമെ ഒരു ഒന്ന് രണ്ടുമുറികളുള്ള ചെറിയ ഓടുമേഞ്ഞ ആ കൂരയിലേക്കു താമസമാറ്റം .ആ സമയത്തു 7 ദിവങ്ങൾ കൂടാതെ ശുദ്ധിയാകാൻ ഒരു ദിവസം കൂടുതലും വീട്ടിലുള്ളവരുമായി യാതൊരു തരത്തിൽ ബന്ധമില്ലാതെ അകന്നു നില്കും . അതായതു ആ ഇല്ലത്തിലേക്കോ ഒന്നും പ്രവേശനമില്ല , കഴിക്കാനുള്ള ഭക്ഷണം കൃത്യസമയത്തു ലഭിക്കും ഇവിടെ ഉള്ളവർ കരുതിയത് ആ 8 ദിവസങ്ങൾ ഞാൻ വലിയ അപരാധം ചെയ്തപോലെയാണ് . എന്തോ വലിയ കുറ്റവാളികളെ പോലെ അകറ്റിനിർത്തുന്ന രീതി . ഇത് പെണ്ണുങ്ങളുടെ ജീവിതത്തിലെ ഒഴിച്ചുമാറ്റാൻ കഴിയാത്ത അവസ്ഥയാണ് . അതില്ലെങ്കിൽ ഞാൻ ആരെയും പറഞ്ഞു മനസ്സിലാക്കേണ്ടകാര്യമില്ലല്ലോ ... ഞാൻ സ്വയം ചിന്തിച്ചു അവരെ കുറ്റംപറഞ്ഞ നാളുകൾ ...പിന്നെ പിന്നെ അത് എനിക്ക് മനഃസമാധാനത്തിന്റെ നാളുകളാണ് . പിന്നെ ഞാൻ അടുക്കളയിലോ ഒന്നും കയറാതെ ഉറക്കം മാത്രം , വിവാഹം കഴിഞ്ഞ ആദ്യത്തെ നാളുകളിൽ എനിക്ക് ഒറ്റക് കിടക്കാൻ പേടി തോന്നിയിരുന്നു അതിനാൽ ഈ സമയങ്ങളിൽ ഞാൻ എന്റെ വീട്ടിലേക്കു പോകും ... പിന്നെ ആ പോകു ഞാൻ നിർത്തി കല്യാണം കഴിഞ്ഞു 6 വര്ഷം സമയമെടുത്തു ഞാൻ ഒരു അമ്മയാകാൻ . ഓരോ വര്ഷം കഴിയുംതോറും എന്നെ കുറ്റപ്പെടുത്തുന്നതിന്റെ അളവുകൂടി . അവസാനം എന്നോടല്ലെങ്കിലും പല പല വാക്കുകളും അവിടം പറഞ്ഞു തുടങ്ങി . പിന്നെ അവസാനം എങ്ങിനെയോ ഏതു നിമിഷത്തിലോ ,
💬 Comments
View all comments