Chapter Title : ഋതം [? ? ? ? ?]
തെന്നി മാറുമ്പോ അയാളുടെ കൈവിരലുകൾ സ്‌മൃതിയുടെ തോളിൽ അയാൾ വളരെ പതിയെ തലോടിക്കൊണ്ടിരുന്നു. ഞാൻ എന്തെങ്കിലും പറയാൻ ഒരുങ്ങുമ്പോ കൂട്ടാളി എന്റെ തോളിൽ അമർത്തുന്നത് എന്നെ നിഷ്പ്രഭമാക്കി.
ആ സമയം ബസിന്റെ ചെറിയ കുലുക്കത്തിൽ സ്‌മൃതിയെ അയാൾ സീറ്റിന്റെ വിന്ഡോയിലേക്ക് തോള്കൊണ്ട് കൂടുതൽ അമർത്തുകയും ചെയ്തുകൊണ്ടിരുന്നു.
“ഭായി ….പ്ലീസ് …..ഞങ്ങളെ …...” ഞാൻ ശബ്ദം താഴ്ത്തി ഒന്നുടെ കേണു നോക്കി. പക്ഷെ മുഴുമിപ്പിക്കും മുൻപേ എന്റെ ഇടതു വശത്തിരിക്കുന്ന മെലിഞ്ഞവൻ എന്റെ വയറിലേക്ക് കത്തിയുടെ മൂർച്ച അറിയിക്കാൻ എന്നോണം അമർത്തി പിടിച്ചു. ഒപ്പം എന്റെ കണ്ണിലേക്ക് നോക്കി പതറാതെ അവൻ പറഞ്ഞു.
"ഗുരുജി നിന്നോട് ചെലക്കാതെ ഇരിക്കാൻ പറഞ്ഞില്ലേ മൈരേ.."
ഞാൻ വേറെ വഴിയില്ലാതെ ശാന്തമായി ഗുരുജിയുടെ അടുത്തിരിക്കുന്ന എന്റെ സ്‌മൃതിയെത്തന്നെ നോക്കിയിരുന്നു. അവൾ തണുപ്പിനാൽ മരവിച്ചപോലെയെനിക്ക് തോന്നി. ഹൃദയം ഭയഡമരുകം പോലെ മിടിക്കുമ്പോൾ അപരിചിരിയായ ആ രണ്ടു മനുഷ്യരും വളരെ ശാന്തമായി കാണപ്പെട്ടു. ഇതുപോലെ ഉള്ള യാത്രയിൽ ആളുകൾക്ക് ആയുധം ചിലപ്പോ ആവശ്യമായി വന്നേക്കാം പക്ഷെ ഒരു ഫോറിൻ നിർമിത സെമി ഓട്ടോമാറ്റിക് റൈഫിൾ കൈവശം വക്കണമെങ്കിൽ ഉറപ്പായും ഇവർ കവർച്ചക്കാരോ, അതുമല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ കൊടിച്ചിപട്ടികളോ ആയിരിക്കണം. ഉറപ്പ്.
എനിക്ക് ഇവിടെ നിന്നും ഇവരിൽ നിന്നും രക്ഷപെട്ടെ മതിയാകൂ.
പക്ഷേ എങ്ങനെ? ഉറങ്ങികിടക്കുന്നവരെ ഉണർത്താണോ?, ഇനി അവർ ഉണർന്നാൽ തന്നെ സഹായിക്കുമെന്നു എന്താണ് ഉറപ്പ്?. മിഡിൽ - ലോ ക്‌ളാസ് ആളുകളാണ്, പോരാത്തതിന് കന്നഡ കേട്ടാൽ മനസിലാകുമെങ്കിലും പറഞ്ഞൊപ്പിക്കാൻ പണിയാണ്. പക്ഷെ അവർ സഹായിക്കുമെങ്കിൽ ഗുരുജിയും കൂട്ടാളിയും ആയുധം ഉപയോഗിച്ചാൽ. നിരായുധരായി അവരുടെ മുന്നിൽ എങ്ങനെ
💬 Comments
View all comments