0%

Chapter Title : റിയൂണിയൻ 2 [Danmee]

Author : danmee Read All Parts 439

റിയൂണിയൻ 2

Reunion Part 2 | Author : Danmee | Previous Part

ഡ്യൂട്ടി കഴിഞ്ഞു സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ജെനിയെ കണ്ട രാജൻ ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു. ജെനി വണ്ടിയിൽ കയറിയപ്പോൾ അയ്യാൾ വണ്ടി മുന്നോട്ട് എടുത്തു.

" മേഡം...... നടേശാനേ പോലെ ഒരാളെ നമ്മുക്കോ നമ്മുടെ സിസ്റ്റത്തിനോ ഒന്നും ചെയ്യാൻ കഴിയില്ല....... എന്നും പറഞ്ഞു അയാൾ ചെയ്യുന്ന തെറ്റുകൾക്ക് എല്ലാം അയാൾക്ക് ഒത്താശ ചെയ്യുന്നത്  കഷ്ടം ആണ്‌.... "

" എനിക്ക് എന്ത് ചയ്യാൻ പറ്റും  മുകളിൽ ഉള്ളവർ പറയുന്നത് പോലെ അല്ലെ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റു "

" അതല്ല  മേഡം...... മേഡത്തിന്റ ഈ പോക്ക് ശെരി അല്ല....... നിങ്ങളും ഒരു സ്ത്രീ അല്ലെ......... മേഡം  നടേശൻ ചെയ്യുന്ന കാര്യങ്ങളുടെ ഒരു വശം മാത്രമേ കണ്ടിട്ടുള്ളു"

" എനിക്ക് അറിയാം  അയാൾ എന്തെക്കെ ചെയ്യുന്നുണ്ട് എന്ന്......... ഇപ്പോൾ അയാൾ ശ്രെദ്ധ കൊടുത്തിട്ടുള്ളത്..... ഇന്റർമെഡയറ്ററിയിലും വുമൺ ട്രാഫികിങ്ലും ആണ്.... പിന്നെ അയാളുടെ സൈഡ് ബിസിനസ് കൾക്ക് മറയായി.... അയാളുടെ  അനിയൻ സതീശൻ നടത്തുന്ന  കമ്പനികളും...... കയ്യൂക്കും പണവും  പിന്നെ നമ്മുടെ സിസ്റ്റത്തിന്റെ അപ്രക്കാപിത സപ്പോർട്ടും "

" എല്ലാം അറിയാമായിരുന്നിട്ടാണോ അയാൾക്ക് വേണ്ടി വിടുപണി ചെയ്യുന്നത്....... പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പോലും അവൻ വെറുതെ  വിടാറില്ല..... എനിക്കും ഉണ്ട്  രണ്ട് പെണ്മക്കൾ "

അയാൾ ജെനിയെ രുക്ഷമായി നോക്കി വണ്ടിയുടെ സ്റ്റിയറിങ്ങിൽ കൈഅമർത്തി പിടിച്ചു.

" മേഡത്തിനെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും അല്ല വിചാരിച്ചിരുന്നത് "

ജെനിയുടെ വീട്

💬 Comments

View all comments