0%

Chapter Title : റിയൂണിയൻ 2 [Danmee]

Author : danmee Read All Parts 583

ലാഭം "

" ആ ബിൽഡിങ്ങിൽ ഉള്ള ഫൈവ് ഫ്ലോർസ് എനിക്ക് എഴുതി  തരും  "

" എന്ന മീറ്റിംഗ്"

"മറ്റന്നാൾ........ പുല്ല്  വെള്ളം തീർന്ന്......... ഞാൻ പോയി എടുത്തോണ്ട് വരാം "

വെള്ളം എടുക്കാൻ ജഗ്ഉം ആയി എഴുന്നേറ്റ രാവിയ്ക്ക് നേരെ അച്ചു സൈലന്സർ ഘടിപ്പിച്ച തോക്ക് ചുണ്ടി.. ഒരു നിമിഷം  പകച്ച  രവി  ചിരിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങി.

" നീ എന്താ  കളിക്കുകയാണോ........ നീ തോക്ക് തയെ  വെക്ക് "

" ഇല്ല  താൻ അവിടെ ഇരിക്ക്.................പറയട്ടെ "

രവി  ടേബിൾ അച്ചുവിന്റെ നേരെ മറിച്ചിട്ടു. അച്ചു കസേര ഉൾപ്പെടെ പിന്നില്ലേക്ക് മറിഞ്ഞു  തറയിൽ വീണ  അച്ചു എഴുന്നേൽക്കാൻ  ശ്രെമിച്ചു. രവി  അച്ചു വിന്റെ കയ്യിൽ ചവിട്ടി  തോക്ക് കാലുകൊണ്ട് നിക്കി എന്നിട്ട് തറയിൽ കിടന്ന  അച്ചുവിനെ ചവിട്ടാൻ കാലുപൊക്കി.

പെട്ടെന്ന് ജെനി അവിടേക്ക് കടന്നു കൊണ്ട് രവിയുടെ  കലിൽ സൈലൻസർ വെച്ച തോക്ക് കൊണ്ട് വെടി വെച്ചു . രവി തഴെക്ക് വീണു

" ഹോ  അപ്പോൾ  നീ  പോലീസിന്റെ ഒറ്റുകാരൻ ആയിരുന്നു അല്ലെടെ  നാറി....... പാല് തന്നെ കയ്യ്ക്കു തന്നെ കൊത്തണം."

രവി കർക്കിച്ചു തുപ്പി കൊണ്ട് ജെനിക്ക് നേരെ തിരിഞ്ഞു കിടന്നു.

" എന്താ മേഡം  എൻകൌണ്ടർ ആണോ "

" അല്ല  രവി  ഇത് ഒരു പഴയ കണക്കാ........ തനിക്ക് ഒരു തോമസിനെ  ഓർമ ഉണ്ടോ പോലീസിൽ സി ഐ ആയിരുന്നു..... ഓർമ  കാണില്ല താൻ ഒരുപാട് പേരെ കൊന്നിട്ടുള്ളതല്ലേ അതിൽ ഒരാളാണ്..... എന്റെ അച്ഛൻ ആണ്‌ തോമസ്

💬 Comments

View all comments