0%

Chapter Title : റിയൂണിയൻ 2 [Danmee]

Author : danmee Read All Parts 582

അയാളെ പോയി കാണു....... ഞാൻ പുറകെ  എത്തിക്കോളാം "

കുറച്ചു നേരത്തെ ചർച്ചക്ക് ശേഷം  അവർ അവിടെ നിന്നും പിരിഞ്ഞു.

രാത്രി അച്ചു രവിയുടെ  വീട്ടിൽ ചെല്ലുമ്പോൾ അയാൾ അവിടെ ഇരുന്നു മദ്യപിക്കുക ആയിരുന്നു.

" നീ വന്നോ...... വാ  ഇരിക്ക്............ ഒന്ന് ഒഴിക്കട്ടെ "

" എനിക്ക് വേണ്ട ...... രാവിയച്ഛൻ പറ...... എന്താ പ്ലാൻ......  എന്തെങ്കിലും അബദ്ധം പറ്റിയാൽ നടേശൻ പിന്നെ നമ്മളെ  വെച്ചേക്കില്ല "

" ഡാ  മുമ്പ് സതീശൻ നടേശാന്റ  കുറ്റകൃത്യങ്ങളിൽ ഒന്നും അംഗമായിരുന്നില്ല.... അന്ന്  നടേശാന് വേണ്ടി പോലീസ് വിരിച്ച വലയിൽ സതീശൻ വീണു..... അവനു ജയിലിലേക്കും പോകേണ്ടി വന്നു... അന്ന് സതീശന് ചേട്ടനോട് നല്ല ദേഷ്യം ഉണ്ടായിരുന്നു.... ഒരു ബിസിനസ്‌ തുടങ്ങി അവനെ അതിന്റ തലപ്പത്തു ഇരുത്തിയാണ് നടേശൻ ആ പ്രശ്നം പരിഹരിച്ചത്.... എങ്കിലും ചേട്ടന്റെ ചട്ടുകം ആയി ജീവിക്കുന്നതിൽ അവനു അമർഷം ഉണ്ടായിരുന്നു. ഇപ്പോൾ പണി കഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റിന്റെ വില്പനയും ആയി ബന്ധപ്പെട്ട് അവർ തമ്മിൽ തർക്കം ഉണ്ടായിട്ടുണ്ട്. നടേശൻ പറയുന്ന ആൾക്ക് ഫ്ലാറ്റ് തിരിച്ചു വാങ്ങി കൊടുക്കണം... അതിനായി  ഇപ്പോൾ ഫ്ലാറ്റ് വാങ്ങിയവരും ആയി ഒരു മീറ്റിംഗ് ഉണ്ട്  അവിടെ ആ ഫ്ലാറ്റിൽ വെച്ചു തന്നെ... മീറ്റിങ്ന്
ബയ്യെർസ് വരില്ല നടേശാന്റെ കുടെ ചെല്ലുന്ന ഞാനും സതീശനും കുടെ അവനെ  കൊല്ലും..... പിന്നെ നടേശൻ ഇപ്പോഴും  ബലവാൻ ആണ് ഞങ്ങൾ  പോരാതെ വരും അവനെ നേരിടാൻ... എന്തെങ്കിലും പിഴവ് സംഭവിച്ചാൽ  നീ അവനെ പുറകിൽ നിന്നും കുത്തണം "

" ഇതിൽ  രാവിയച്ഛന് എന്താ

💬 Comments

View all comments