Chapter Title : റിയൂണിയൻ 3 [Danmee]
കണ്ണിൽ നിന്നും കണ്ണുനീർ പൊടിച്ചു.
"സതിശാ മോനെ..... ഡാ "
എന്താ നടന്നതെന്ന് മനസിലാവാതെ രാജനും ഗുണ്ടകളും അവിടെ നിന്നു.
" പ്രീയപ്പെട്ടവർ കണ്മുന്നിൽ മരണപ്പെടുന്നതിന്റെ വേദന എത്രത്തോളം ഉണ്ടെന്ന് നിനക്ക് ഇപ്പോൾ മനസ്സിലായോ....... ഒരു ദയയും ഇല്ലാതെ ആളുകളെ കൊല്ലുമ്പോൾ ഒരിക്കലെങ്കിലും തനിക്കും സ്വന്തം ബന്ധങ്ങൾ ഉണ്ടെന്ന് ഓർത്തുക്കൂടായിരുന്നോ......... "
ജെനി നടേശാനോട് പറഞ്ഞു കൊണ്ട് തന്നെ ജോർജിന്റ കയ്യിൽ നിന്നും അവന്റെ ഫോൺ വാങ്ങി.
" താൻ ഇങ്ങനെ വിഷമിക്കുക ഒന്നും വേണ്ട ഇവൻ ചാവേണ്ടവൻ തന്നെയാ....... ഇവൻ ചാത്തതിൽ നിനക്ക് ഗുണം മാത്രമേ ഉള്ളു "
ജെനി ജോർജിന്റ ഫോണിൽ ഉണ്ടായിരുന്ന റെക്കോർഡിങ്‌സ് പ്ലേ ചെയ്തു.
അനിയന്റെ മരണത്തിന് താൻ ആണ് ഉത്തരവാദി എന്ന വിഷമത്തിന്റെ കുടെ അവൻ തന്നെ കൊല്ലാൻ നോക്കി എന്ന് മനസിലാക്കിയ നടേശൻ അവിടെ തളർന്ന് ഇരുന്നു.
" നീ സ്നേഹിച്ചിരുന്നവരും വിശ്വസിച്ചിരുന്നവരും നിന്റെ വീഴ്ചക്ക് കത്തിരിക്കുക ആയിരുന്നു നടേശാ രവിയും നിന്റെ ഈ അംഗരക്ഷകരും അതിൽ പെടും "
നടേശൻ പകയോടെ ഗുണ്ടകളെ നോക്കി. അവർ അവിടെ നിന്നും ഓടി രക്ഷപെട്ടു. നടേശൻ അവന്റെ അടുത്ത് കിടന്നിരുന്ന കത്തി കയ്യിൽ എടുത്ത് പകയോടെ ജെനിക്കും ജോർജിനും നേരെ നടന്നു. അയാളെ നേരിടാൻ അവർ രണ്ടുപേരും തയ്യാറെടുത്തു.
"!!!!ട്ടോ!!!!!!"
വെടി കൊണ്ട് നടേശൻ വീണു.
ജെനിയും ജോർജും തിരിഞ്ഞു നോക്കിയപ്പോൾ തോക്ക് ചുണ്ടി നിൽക്കുന്ന രാജനെ ആണ് കാണുന്നത്. ജോർജ് അയാളുടെ കയ്യിൽ നിന്നും തോക്ക് വാങ്ങി ജെനിക്ക് കൊടുത്തു
" ഇത് എന്റെ ഡാഡിക്ക് വേണ്ടി "
""ട്ടോ """
ജെനി നടേശാന് നേരെ നിറയോയിച്ചു. ശേഷം ജോർജിനു തോക്ക് കൈ മറി ജോർജ് തോക്ക് വാങ്ങി.
" ഇത് ഞങ്ങളുടെ കുട്ടിക്കാലം നരക തുല്യമാക്കിയതിനു '"
""ട്ടോ! ""
നടേശാന്റെ മരണം ഉറപ്പാക്കിയ ശേഷം . ജെനി ജോർജിനോട് പറഞ്ഞു.
" നീ ഇവിടെ നിന്നും പൊക്കൊളു ഞങ്ങൾക്ക് ഇവിടെ കുറച്ചു പണിയുണ്ട്. "
ജോർജ് ജെനിയുടെ കൈ പിടിച്ചുകൊണ്ടു അവളെ ഒന്ന് നോക്കി അതിന് ശേഷം
💬 Comments
View all comments