0%

Chapter Title : റിയൂണിയൻ 3 [Danmee]

Author : danmee Read All Parts 350

സതിഷൻ സംസാരിച്ചു കൊണ്ട് തന്നെ ജെനിയെ ഇരുത്തിയിരുന്ന കസേരക്ക് അടുത്തേക്ക് നടന്നു  അവളുടെ  മുടിയിൽ കുത്തി പിടിച്ചു.

പെട്ടെന്ന് ഡോർ  ആരോ ചവിട്ടി തുറന്നു. രണ്ട് കയ്യും പൊക്കി നടേശൻ  അകത്തേക്ക് കയറി വന്നു. അയാളുടെ പുറകിൽ  തോക്ക് ചുണ്ടികൊണ്ട് രാജനും. മുറിയിൽ കയറിയ രാജൻ നടേശാനേ  പിടിച്ചുകൊണ്ടു അയാളുടെ തലയിൽ തോക്ക് ചുണ്ടി. സതിഷനും ഗുണ്ടകളും എന്ത് ചെയ്യണം എന്നറിയാതെ അവിടെ നിന്നു. ജോർജ് തറയിൽ നിന്നും എഴുന്നേറ്റ് ജെനിയുടെ കെട്ടുകൾ അഴിച്ചു. അപ്പോയെക്കും നടേശൻ  കയ്മുട്ട് കൊണ്ട് രാജനെ  ഇടിച്ചിട്ടു അയാളുടെ കയ്യിൽ ഉണ്ടായിരുന്ന തോക്ക് തട്ടി പറിച്ചു. അയാൾ അത്‌ ജെനിക്ക് നേരെ ചുണ്ടുന്നതിനു മുൻപ് തന്നെ ജെനി അയാളെ  കടന്നക്രമിച്ചു. ജെനിയെ പിടിച്ചു മാറ്റാൻ വന്ന ഗുണ്ടകളെ  ജോർജും രാജനും  ചേർന്ന് ആക്രമിച്ചു. ഉന്തിലും തള്ളിലും തോക്ക് ദുരെക്ക് തെറിച്ചു പോയി. സതിഷൻ  ഇതെല്ലാം നോക്കി അവിടെ നിന്നതേ  ഉള്ളു. ജെനി  അവളുടെ സർവ്വ ശക്തിയും എടുത്ത് നടേശാനേ  മർദിച്ചു. നടേശൻ  അവളെ  തള്ളിമാറ്റി എന്നിട്ട് അവളുടെ മുഖതടിച്ചു. അപ്പോൾ ഒരു ഗുണ്ട അവന്റെ അറയിൽ ഇരുന്ന കത്തി ഊരി നടേശാന് നേരെ എറിഞ്ഞു. അയാൾ അത്‌ പിടിച്ചു കൊണ്ട് ജെനിയെ കുത്താൻ ആഞ്ഞു. ജോർജ് അവളെ തള്ളി മാറ്റി നടേശാന്റ കയ്യിൽ കയറി പിടിച്ചു. നടേശൻ  ജോർജിനെ മുന്നിലേക്ക് തള്ളി കൊണ്ട് പോയി ഫിത്തിയിൽ ചേർത്തു. അവന്റെ ഒരു കൈ കൊണ്ട് നടേശനെ  ഇടിക്കാൻ ശ്രെമിച്ചു. അയാൾ അവനെ വലിച്ചെറിഞ്ഞു.

തറയിൽ വീണ ജോർജിനെ പിടിച്ചു എഴുന്നേൽപ്പിച്ചു അയാൾ കത്തി വീശി. ആ സമയം തന്നെ ജെനി നടേശാനേ പിന്നിൽ നിന്നും ചവിട്ടി . ബാലൻസ് തെറ്റിയ നടേശൻ  മുന്നിൽ നിന്ന സതീഷനൊപ്പം നിലത്തേക്ക് വീണു.

"ആഹ്ഹ്ഹ്ഹ്ഹ് "

നിലവിളി കെട്ട് നോക്കുമ്പോൾ നടേശാന്റ  കുത്തുകൊണ്ട് പിടയുന്ന  സതീശനെ ആണ്‌ അവർ  കാണുന്നത്. നടേശൻ  കയ്യിലെ കത്തി വലിച്ചറിഞ്ഞു സതിഷന്റെ അടുത്തേക്ക് ചെന്നു. നടേശൻ  അവനെ  പൊക്കി എടുക്കാൻ നോക്കി  പക്ഷെ അപ്പോയെക്കും സതിഷൻ  മരിച്ചിരുന്നു. സതിശനെ മടിയിൽ കിടത്തി നടേശന്റെ

💬 Comments

View all comments