0%

Chapter Title : റിയൂണിയൻ 3 [Danmee]

Author : danmee Read All Parts 349

കണ്ട ഗുണ്ടകൾ അവൾക്ക് ചുറ്റും നിൽപ്പുണ്ട്.

നടേശൻ ജോർജിനെയും കൊണ്ട് മുന്നിലോട്ട് നടന്നു.

" നിനക്ക് ഇത് ആരാണെന്ന് അറിയാമോടാ അച്ചു "

ജോർജ് അയാളെ നോക്കി നിന്നതേ  ഉള്ളു.

" ഞാൻ  പറയാം  ഇത് നിന്റെ ചേച്ചിയാണ് ജെനി തോമസ്...... നിനക്ക്  ഒരു തന്ത  ഉണ്ടായിരുന്നു തോമസ്  എന്നെ  വേരോടെ  പിഴുത് ഏറിയും എന്ന്പറഞ്ഞു നടന്നവനാ.... ഞാൻ അങ്ങ് കൊന്ന്......... പിന്നെ  നിനക്ക് ഒരു കാര്യം അറിയാമോ  ഞാൻ ഈ കൊല്ലലും കൊല്ലിക്കലും തുടങ്ങിയിട്ട് വർഷം  കുറച്ചു ആയി . പണി ഏതിലായൊക്കെ വരും എന്ന് അറിഞ്ഞു അതിനെ പ്രതിരോധിച്ചു തന്നെയാ ഇത് വരെ എത്തിയത്..... അറിയാമോടാ.... പോലെയാടി മോനെ!"

നടേശൻ  ജോർജിനെ കൈകൊണ്ട് തള്ളിമാറ്റി അവന്റെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടി. ചവിട്ടുകൊണ്ട് ജോർജ് തറയിലേക്ക് വീണു.

നടേശൻ  സതിഷനെ നോക്കി തുടർന്നു.

" വേണ്ട വേണ്ട എന്ന് വെക്കുന്നതാ  ഓരോന്ന് ഇരന്നു വാങ്ങാൻ വന്നാൽ എന്താ ചെയ്യുക........ ഞാൻ പറഞ്ഞില്ലേ  എനിക്ക്  ഇതൊക്കെ മടുത്തു എന്ന്....... നിങ്ങൾ കൊല്ലുകയോ വിക്കുകയോ എന്തോ ചെയ്തോ  ഞാൻ പോവുകയാ "

അതും പറഞ്ഞു നടേശൻ  ആ റൂം തുറന്ന് പുറത്തേക്ക് ഇറങ്ങി. സതിഷൻ  വീണു കിടക്കുന്ന ജോർജിനെ നോക്കി പറഞ്ഞു.

" നീ എന്താ വിചാരിച്ചത്  രവിയെ  കൊന്നത് നീ ആണെന്ന് കണ്ടുപിടിക്കില്ലന്നോ...... ചേട്ടൻ ഇപ്പോൾ പഴയ  പോലെ അല്ല അതാ  കൊല്ലുന്നതിനേക്കാൾ കുടെ നിന്നു മൊത്തം എന്റെ കൺട്രോൾളിൽ ആക്കാം എന്ന് വിചാരിച്ചു........... എന്നാലും നിന്റെ അഭിനയം  ഒഹ്..... രവിടെ മരണത്തിൽ നിനക്ക് എന്തോ പങ്ക് ഉണ്ടെന്ന് മനസിലായി.... നിന്റെ കുടെ ആരെക്കെയുണ്ട്.... എന്താ കൊല്ലാൻ കാരണം  ഇതെക്കെ അറിയാൻ വേണ്ടിയാ നിന്നെ  ഇട്ട് പൊട്ടൻ കളിപ്പിച്ചത്.... അതിന് അതികം  ബുദ്ദിമുട്ടേണ്ടി വന്നില്ല. ജെനി തോമസ്  ആരാണെന്ന് അറിഞ്ഞപ്പോൾ എല്ലാം ഈസി ആയി ലിങ്ക് ചെയ്യാൻ പറ്റി......... സൊ ചേട്ടനെ  കൊല്ലാൻ വന്നവരുടെ പ്ലാൻ പൊളിച്ചു ചേട്ടന്റെ മുന്നിൽ ഇട്ടു.... ആ ഒരു തുമ്പിൽ പിടിച്ചു കേറിക്കോളാം... ഇനി ഇവരും എന്റെ കുടെ കാണും "

💬 Comments

View all comments