0%

Chapter Title : റിയൂണിയൻ 3 [Danmee]

Author : danmee Read All Parts 348

കുടെ വരണ്ട.....  ഞങ്ങൾ  ദാ വരുന്നു "

നടേശൻ  തന്റെ ഗുണ്ടകളോട് പറഞ്ഞു.

ജോർജ് വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു. കായലിന് നടുവിൽ  കൃതൃമമായി നിർമിച്ച തുരുത്തിൽ ആണ്‌  ഫ്ലാറ്റ്.. അതിനോട് ചേർന്ന് ഒരു വില്ലയുടെ പണിയും  നടക്കുന്നുണ്ട്. ജോർജ് അവിടേക്ക് സതിഷൻ പറഞ്ഞ സ്ഥാലത്തേക്ക് വണ്ടി നിർത്തി. സതിഷൻ അവരെ കത്ത് പുറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു. ജോർജും നടേശാനും  സതിഷൻ  പുറകെ  അകത്തേക്ക് നടന്നു. സതിഷൻ കയറിയ  മുറിയിൽ കയറിയ  ജോർജ് ഞെട്ടി തരിച്ചു നിന്നു.

അവിടെ സതിശന്റെ ക്ലാന്റ്സ് ഉണ്ടായിരുന്നു. നടേശാനേ കണ്ട് അവർ  എല്ലാപേരും എഴുന്നേറ്റു.

" നമസ്കാരം...... എല്ലാവരും കാത്തിരുന്നു മുഷിഞ്ഞോ? "

ജോർജ് അവിടെ എന്താ നടക്കുന്നത് എന്ന് അറിയാതെ സതിശനെ നോക്കി.

അതെ  സമയം രാജൻ  ജെനിയെ പിക് ചെയ്യാൻ അവളുടെ  വീട്ടിലേക്ക് പോകുക  ആയിരുന്നു. ജെനിയുടെ വീടിന് മുന്നിൽ ഒരു കാർ കിടക്കുന്നത് കണ്ട് അയാൾ വണ്ടി സ്‌ലോ ചെയ്തു . നടേശാന്റ ആളുകൾ  ആണെന്ന് മനസിലാക്കിയ രാജൻ  ഒരു പുച്ഛത്തോടെ വണ്ടി മുന്നോട്ടെടുത്തു. പക്ഷെ അവരുടെ  കയ്യിൽ ആയുധങ്ങൾ കണ്ട  രാജൻ  വണ്ടി നിർത്താതെ മുന്നിലോട്ട് ഒട്ടിച്ചു. കുറെ ദുരം  മുന്നോട്ട് പോയ  രാജൻ വണ്ടി യു ട്ടേൺ എടുത്തു.

" ബിസ്സിനസ്സിൽ എല്ലാവരും അവരുടെ  നിലനിൽപ്പിനു അനുസരിച്ചു പല തീരുമാനങ്ങളും  മാറ്റാറുണ്ട്...... എനിക്ക്  ഇപ്പോൾ നിങ്ങക്ക് പറഞ്ഞു ഉറപ്പിച്ച ഈ  ഫ്ലാറ്റ് തരാൻ ബുദ്ധിമുട്ട് ഉണ്ട്  പകരം  അപ്പുറത്  പണി നടക്കുന്ന  വില്ലകൾ നിങ്ങക്ക് തന്നെ  അഗ്രിമെന്റ് ആക്കാം "

നടേശൻ കാര്യങ്ങൾ എല്ലാം ഒത്തുതിർപ്പാക്കി. മീറ്റിംഗ്  അവസാനിപ്പിച്ചു. ക്ലാന്റ്സ് അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി. ജോർജ് സതിഷനെ നോക്കി. സതിഷൻ ഒരു ചെറുചിരിയോടെ  നടേശാനേ നോക്കി. നടേശൻ  ജോർജിന്റ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു.

" അച്ചു നിനക്ക് ഒന്നും മനസിലാകുന്നില്ല അല്ലെടെ....... നീ വാ "

സതിഷനും നടേശാനും ജോർജിനെ മറ്റൊരു മുറിയിലേക്ക് കൊണ്ടുകയറി. അവിടെ കണ്ട കാഴ്ച കണ്ട  ജോർജ് ഞെട്ടി.

ജെനിയെ ഒരു കസേരയിൽ  കെട്ടിഇട്ടിരിക്കുന്നു. രാവിലെ നടേശാന്റ വീട്ടിൽ

💬 Comments

View all comments