0%

Chapter Title : റിയൂണിയൻ [Danmee]

Author : danmee Read All Parts 460

ആയി പരിജയ പെട്ടു. തന്റെ ചെയറിൽ ഇരുന്ന ജെനി പിന്നീട് നോക്കിയത് നടേശനും ആയി ബന്ധം പെറ്റ കേസുകൾ ഉണ്ടോ എന്ന് ആണ്‌. അവൾക്ക് നിരാശ ആയിരുന്നു ഭലം.

" മേഡത്തിന് താമസിക്കാൻ ഇവിടെ അടുത്ത് തന്നെ ഒരു വീട് ശെരി അക്കിട്ടുണ്ട് നമുക്ക് അങ്ങോട്ട് ഒന്ന് പോയി  നോക്കിയിട്ട് വരാം..... എന്തെങ്കിലും സൗകര്യ കുറവ് ഉണ്ടെങ്കിൽ വേറെ നോക്കാം അല്ലോ "

ഹെഡ് കോൺസ്റ്റബിൾ രാജൻ പറഞ്ഞത് കേട്ടാണ് ജെനി ചിന്തകളിൽ  നിന്നും ഉണർന്നത്.

" അതിന്റ ഒന്നും ആവിശ്യമില്ല. സി ഐ സാർ എപ്പോ വരും "

" പുള്ളി വരുന്നതും പോവുന്നതും  ഒന്നും ആർക്കും പറയാൻ പറ്റില്ല............ഇങ്ങോട്ടേക്ക് വരാറില്ല  എന്ന് പറയുന്നതാവും ശെരി.......... മേഡം വരൂ  ഞാൻ വീട് കാണിച്ചു തരാം "

ജെനി അയാൾക്കൊപ്പം വീട്ടിലെക്ക് ഇറങ്ങി.സ്റ്റേഷനിൽ നിന്നും അധിക ദുരം ഉണ്ടായിരുന്നില്ല. ഒരു ചെറിയ വീട് എങ്കിലും എല്ലാ സൗകരങ്ങളും ഉണ്ടായിരുന്നു.

വീട്ടിൽ സാധനങ്ങളും മറ്റും വെച്ച ശേഷം.രാജൻ പറഞ്ഞു.

"മേഡം റസ്റ്റ്‌ എടുത്തോളൂ. നാളെ രാവിലെ ഞാൻ ജീപ്പുമായി വരാം "

ആ വീട്ടിൽ തന്റെ സാധനങ്ങൾ ഒക്കെ ഒരുക്കുന്ന കുട്ടത്തിൽ തന്റെ അച്ഛന്റെയും അമ്മയുടെയും ഫ്രെയിം ചെയ്ത ഫോട്ടോ കൂടി അവൾ അവിടെ തൂക്കി. അവർ തന്റെ കൂടെ ഇല്ലാത്തതിന്റെ വിഷമം അവളുടെ  കണ്ണിൽ കൂടി ഒലിച്ചിറങ്ങി.

പിറ്റേന്ന് രാവിലെ  രാജൻ ജീപ്പുമായി വന്നു. അവൾ അയാൾക്കൊപ്പം സ്റ്റേഷനിലേക്ക് തിരിച്ചു.

" രാജൻ എപ്പോ എത്ര വർഷമായി ഇവിടെ "

" ഞാൻ വന്നിട്ട് ഇപ്പോൾ 5 വർഷം ആയി.... മിക്കവാറും ഇതായിരിക്കും എന്റെ ലാസ്റ്റ് സ്റ്റേഷൻ.....  റിട്ടയർ അടുത്ത് വരുന്നു"

" ഫാമിലി ഒക്കെ "

" നാട്ടില.......  ആദ്യം ഒക്കെ എന്റെ കൂടെ കോർട്ടേഴ്സിൽ ആയിരുന്നു അവരും പിന്നീട് എന്റെ സ്ഥാലമാറ്റങ്ങൾ മക്കളുടെ പഠിപ്പിനും മറ്റും പ്രശ്നം ആയപ്പോൾ അവരെ അവളുടെ വീട്ടിൽ ആക്കി......... പിന്നെ ഉള്ളത് പറയാമല്ലോ  ഈ നാട്ടിൽ  ഫാമിലിയെയും കൊണ്ട് താമസിക്കാൻ പറ്റില്ല "

" അത്ര കുഴപ്പം പിടിച്ച നാട്

💬 Comments

View all comments