0%

Chapter Title : റിയൂണിയൻ [Danmee]

Author : danmee Read All Parts 462

ആണോ ഇത് "

" നാടിനും നാട്ടുകാർക്കും കുഴപ്പം ഒന്നും ഇല്ല........ നടേശാനും അവന്റെ ആളുകളുടെയും  ശല്ല്യം കാരണം ജീവിക്കാൻ പറ്റില്ല "

നടേശാന്റെ പേരുകേട്ടപ്പോൾ  ചോര തിളച്ചെങ്കിലും അത്‌ ഉള്ളിൽ ഒതുക്കി അവൾ ചോദിച്ചു

" ആരാ ഈ നടേശൻ "

" ചെകുത്താൻ ആണ്‌ മേഡം "

അത്‌ പറഞ്ഞു കൊണ്ട് രാജൻ വണ്ടി നിർത്തി.

വണ്ടിക്കുമുന്നിൽ  നടുറോട്ടിൽ ഒരു ബൈക്ക് ഇരുപ്പുണ്ട്.

" മേഡം  നോക്ക് ആ കടയിൽ നിന്ന് പ്രശ്നം ഉണ്ടാക്കുന്നവനാണ്  അച്ചു  നടേശാന്റെ  വലം കൈ ആയ രവിയുടെ  വളർത്തു മകൻ..... ഇവൻ ആണ്‌ ഇപ്പോൾ നടേശാന് വേണ്ടി പിരിവിന് ഇറങ്ങുന്നത് "

ജെനി നോക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ ഒരു വയസായ ആളുടെ കഴുത്തിനു കുത്തിപിടിച്ചുകൊണ്ട്  അവിടെ നിന്നവരെ ഭിഷണി പെടുത്തുന്നുണ്ട്. അത്‌ കണ്ട് ജെനി ജീപ്പിൽ നിന്നും ഇറങ്ങി. അവന്റെ അടുത്തേക്ക് നടന്നു. അവന്റെ തോളിൽ പിടിച്ചു തനിക്ക് നേരെ നിർത്തിക്കൊണ്ട് അവന്റെ മുഖത്തു  അടിച്ചു.

" നടുറോട്ടിൽ നിന്നു  പോക്കിരിതരം കാണിക്കുന്നോ കേറട  ജപ്പിൽ "

ജെനി ആക്രോഷിച്ചു.

അടികിട്ടിയ അച്ചു കവിളിൽ പിടിച്ചു കൊണ്ട് ചുറ്റും നോക്കി. തന്നെ പേടിയോടെ നോക്കിയവരുടെ മുന്നിൽ വെച്ചു അടികിട്ടിയ ദേഷ്യത്തിൽ  ജെനിയെക്കുത്തിനുപിടിച്ചു. പക്ഷെ അവളുടെ മുഖം തന്റെ മനസ്സിൽ ആഴത്തിൽ പതിയുന്നതായി അവനു തോന്നി. അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കുവാൻ അവനെ കൊണ്ടായില്ല. ഈ സമയംകൊണ്ട് ജെനി അവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് ജീപ്പിൽ കയറ്റി.

" രാജൻ  വണ്ടി എടുക്ക് "

രാജൻ ഒരു ഞെട്ടലോടെ ഇതെല്ലാം കണ്ടു നിൽക്കുക ആണ്‌. അയാളുടെ കൈകൾ വിറക്കുണ്ടായിരുന്നു. അയാൾ ഒരു പതട്ടത്തോടെ വണ്ടിയിൽ കയറി.

സ്റ്റേഷനിൽ വണ്ടി നിർത്തി അച്ചുവിനെയും കൊണ്ട് സ്റ്റേഷനിലേക്ക് കയറുന്ന ജെനിയെ എല്ലാവരും

അതിശയത്തോടെ  നോക്കി നിൽപ്പുണ്ട്.ചിലർക്ക് ഭയവും. അച്ചുവിനെ ലോക്കപ്പിൽ ആക്കി തന്റെ ചെയറിൽ ഇരുന്ന ജെനിയെ കാണാൻ അവിടെ ഉണ്ടായിരുന്ന പോലീസുകാർ അവിടേക്ക് വന്നു.

"മേഡം എന്ത് പണിയ ഈ കാണിച്ചത്..... ഇവനെ  ഉടൻ പറഞ്ഞു വീട്ടിലെങ്കിൽ പ്രശ്നം ആണ്‌ "

"

💬 Comments

View all comments