0%

Chapter Title : റിയൂണിയൻ [Danmee]

Author : danmee Read All Parts 463

എന്ത് പ്രശ്നം നാട്ടിൽ ക്രമസമാദാനം നശിപ്പിക്കുന്നവരെ പിടിച്ചു അകത്ത് ഇടലല്ലേ പോലീസിന്റെ പണി "

" ഇവൻ നടേശാന്റെ  ആളാണ് "

" അതിന് "

ഇതേസമയം  ലോക്കപ്പിൽ കിടക്കുന്ന അച്ചുവിന് സ്ഥാലകാല ബോധം വന്നിട്ടുണ്ടായിരുന്നില്ല. ജെനിയുടെ മുഖവും അവളുടെ കൈകൾ പതിഞ്ഞ  കവിളും അവൻ തടകികൊണ്ട് നിൽക്കുകയാണ്.

സ്റ്റേഷനിലെ ഫോൺ ശബ്ധിച്ചു.

ജെനി ഫോൺ  എടുത്തു.

" ഹാലോ "

" ഞാൻ ജേക്കബ് ആണ്‌  താൻ എസ്‌ ഐ ആയിട്ടുള്ള സ്റ്റേഷനിൽ സി ഐ ആയിട്ടു വർക്ക് ചെയ്യുന്നു"

" സർ "

" തനിക്ക് മനസിലാക്കാൻ വേണ്ടിയാ ഞാൻ എന്നെ  പരിചയ പെടുത്തിയത്....... എന്നോട് ചോദിക്കാതെ താൻ ഒറ്റക്ക് ഓരോ മണ്ടത്തരങ്ങൾ ചെയ്താൽ അതിന്റെ ഭാവിഷത്ത് അനുഭവിക്കേണ്ടത് ഞങ്ങൾ കൂടെ ആണ്‌ ....... നീ പിടിച്ചു ലോക്കപ്പിൽ ഇട്ടിരിക്കുന്നവനെ ഉടനെ പറഞ്ഞു വിടണം "

" ശെരി സാർ "

ഫോൺ കട്ട്‌ ചെയ്ത  ജെനിയെ നോക്കി പോലീസുകാർ ചിരിക്കുന്നതായിരുന്നു.

" രാജൻ അവനെ അങ്ങ് തുറന്നു വിട്ടേക്ക് "

സ്റ്റേഷനിൽ നിന്നും പോകുന്നതിനു മുൻപ് അച്ചു ജെനിയെ കുറച്ചു നേരം നോക്കി നിന്നു മുൻപ് ആരോടും തോന്നാത്ത എന്തോ ഒന്ന് അവളോട് അവനു തോന്നി. അവനു അത്‌ എന്താ എന്ന് മനസിലായില്ല . സ്വയം  ചിരിച്ചു കൊണ്ട് അവൻ സ്റ്റേഷനിൽ നിന്നും ഇറങ്ങി.

അച്ചു തന്നെ നോക്കുന്നതും മറ്റും ജെനിയും ശ്രെദ്ധിക്കുണ്ടായിരുന്നു. അവൾക്കും അവന്റെ മുഖം എവിടെയോ കണ്ടിട്ട് ഉള്ളതായി തോന്നി. എന്തോ ഒരു ആകർഷണം അവന്റെ മുഖത്ത് ഉള്ളത് പോലെ. അവൾ ഒരുനിമിഷം ആലോചിച്ച ശേഷം  മറ്റ് ജോലികളിലേക്ക് തിരിഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ സ്റ്റേഷന് മുന്നിൽ ഒരു വലിയ കാര്യം വന്നു നിന്നു. കാറിൽ നിന്നും ഒരാൾ ഇറങ്ങി സ്റ്റേഷനിലേക്ക് കയറി. പോലീസുകാർ അയാളെ കണ്ടു പേടിച്ച് മറി നിൽപ്പുണ്ട്. ജെനിയുടെ മുറിയേലേക്ക് ആണ്‌ അയാൾ കയറിയത്. ജെനിക്ക് അയാളെ ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി. നടേശൻ

" എസ്‌ ഐ ജെനി തോമസ്... അല്ലെ  ഞാൻ നടേശൻ  എന്നെ  മേഡത്തിന്

💬 Comments

View all comments