Chapter Title : റിയൂണിയൻ [Danmee]
അറിയില്ലായിരിക്കും..... അതുകൊണ്ടാണല്ലോ എന്റെ ആളിനെ അറസ്റ്റ് ചെയ്തത്....... അതിൽ വലിയ കാര്യം ഒന്നും ഇല്ല വിവരമില്ലായ്മ..... അത് സംഭവിക്കും...... പക്ഷെ വർഷങ്ങൾക്ക് ശേഷം ആണ് എന്റെ ആളിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ട് വരുന്നത്... അതിപ്പോൾ അറിഞ്ഞു കൊണ്ടായാലും അല്ലെങ്കിലും.. എന്തോ മേഡത്തിനെ നേരിൽ കാണണം എന്ന് തോന്നി........എനിക്ക് ആളുകളെ കൊന്നും ഭിഷണി പെടുത്തിയും മടുത്തു അത് കൊണ്ടാണ് അത് ചെയ്യാൻ ആളുകളെ വെച്ചിരിക്കുന്നത് ... എനിക്ക് മേഡത്തിനെ ഇഷ്ട്ടപെട്ടു...... എനിക്ക് മേഡത്തിനെ എതിർപക്ഷത് കാണാൻ താല്പര്യം ഇല്ല എന്റെ കൂടെ നിന്നാൽ മേഡത്തിന് ഗുണമേ ഉണ്ടാകു "
ഇത്രയും പറഞ്ഞു കൊണ്ട് അയാൾ ജെനിക്ക് മുന്നിലേക്ക് കൈ നീട്ടി. അയാളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും എല്ലാം ഉള്ളിൽ ഒതുക്കി അവൾ അവിടെ നിന്നു.
അവൾ ഒട്ടും പ്രേതിക്ഷിക്കാതെ ഉള്ള കുടിക്കാഴ്ച ആയിരുന്നു അത്.... ഇത്ര പെട്ടെന്ന് നടേശനെ നേരിൽകാണാൻ പറ്റും എന്ന് ജെനി വിചാരിച്ചിരുന്നില്ല. അയാളെ നേരിട്ട് എതിർക്കുന്നതിനെകൾ കൂടെ നിന്നു തെളിവുകൾ ശേഖരിച്ചു നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്ന ശേഷം അയാൾക്കുള്ള ശിക്ഷ വിധിക്കാൻ അവൾ തരുമാനിച്ചു.
ജെനി ചിരിച്ചുകൊണ്ട് നടേശാന്റെ കൈ പിടിച്ചു.
" അപ്പോൾ നമുക്ക് കാണാം ജെനി മേഡം..... ഇതാ എന്റെ കാർഡ് .... ഇതിൽ എന്റെ ഫോൺ നമ്പർ ഉണ്ട് അതികം ആർക്കും ഞാൻ ഇത് കൊടുക്കാറില്ല "
ജെനി ഒന്ന് ചിരിച്ചതല്ലാതെ അയാളോട് ഒന്നും മിണ്ടിയില്ല.
നടേശൻ സ്റ്റേഷനിൽ നിന്നു പോയപ്പോൾ ആണ് മറ്റ് പോലീസ്‌കാരുടെ ശ്വാസം നേരെ വീണത്.
ജെനി തന്റെ പുതിയ പദ്ദതികൾ ആലോചിച്ചു തുടങ്ങി.
സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ അച്ചുവിന്റെ അവസ്ഥ അത്ര നല്ലത് ആയിരുന്നില്ല. തന്നെ പേടിയോടെ നോക്കിയിരുന്ന ആളുകൾ തന്റെ പുറകിൽ ചിരിക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു. അവന്റെ കൂട്ടുകാരും അവനെ കളിയാക്കി.
" ഡേയ് നോക്കെടാ ആരാ വരുന്നത് എന്ന്.... അച്ചു ദി കിങ് ഓഫ് സ്ട്രീറ്റ്സ്....... പക്ഷെ പാവം ഒരു പെണ്ണിന്റെ മുന്നിൽ തോറ്റുപോയി "
അച്ചു അതൊന്നും ശ്രെദ്ധിക്കാതെ നടന്നു നീങ്ങി. അവനു തനിക്ക് ഏതാ സംഭവിച്ചത്
💬 Comments
View all comments