0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.8K

പേഴ്സ് വലിച്ചെറിഞ്ഞു. ബാഗും പേഴ്സും ഒക്കെ പരിശോധിച്ചു എങ്കിലും അവർക്ക് ഒന്നും തന്നെ ഇഷാനിയിൽ നിന്നും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. തെറിച്ചു വീണ ബാഗിൽ നിന്ന് കുറച്ചു നൂറിന്റെയും പത്തിന്റെയും നോട്ടുകൾ നിലത്തു ചിതറി വീണു. അതിനൊപ്പം തന്നെ കുറെ കാർഡുകളും പേപ്പർകളും പേഴ്സിൽ നിന്നും പുറത്തു വീണു. ആ കൂട്ടത്തിൽ ഒരു പാസ്പോർട്ട്‌ സൈസ് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും ഉണ്ടായിരുന്നു. താടി വച്ച സുമുഖൻ ആയ ഒരാളുടെ ചിത്രം. ഇഷാനി നിലത്തു നിന്നും അത് തന്റെ കയ്യിലെടുത്തു അവളുടെ നെഞ്ചോട് അടുക്കി പിടിച്ചു. അവളുടെ അച്ഛന്റെ ഫോട്ടോ ആയിരിക്കണം അത്. അത്രയും പേര് ഒരു മര്യാദയും ഇല്ലാതെ പെരുമാറിയിട്ടും അവൾ കരയാനോ അപേക്ഷിക്കാനോ ഒന്നും മുതിർന്നിരുന്നില്ല. എന്നാൽ ആളുകൾക്ക് ഇടയിൽ എന്നെ കണ്ടതും അവൾ അസ്വസ്‌ഥ ആയത് പോലെ എനിക്ക് തോന്നി. അവളുടെ മുഖം അപമാനത്താൽ കുനിയുന്നത് ഞാൻ കണ്ടു. കുറച്ചു മണിക്കൂറുകൾ മുമ്പ് ഞാൻ അനുഭവിച്ച അതേ അപമാനം.. അവളും അറിയട്ടെ അതിന്റെ സുഖം. ഞാൻ ആ വിഷയത്തിൽ ഇടപെടാൻ പോയില്ല. എന്റെ സീറ്റിൽ ഇരുന്ന ബാഗ് എടുത്തു പുറത്തേക്ക് പോകാനായി നടന്നു.

'എടി നീ എടുത്തിട്ടുണ്ടേൽ കൊടുക്ക്. വെറുതെ ടീച്ചേർസ് ഒക്കെ അറിഞ്ഞാൽ പ്രശ്നം ആകും '

ഫാത്തിമ കുറച്ചു മയത്തിൽ ആയിരുന്നു ഇഷാനിയോട് സംസാരിച്ചത്

'ഞാൻ എടുത്തിട്ടില്ല. ഇല്ലാത്ത കാര്യം ഞാൻ എങ്ങനെ ചെയ്‌തെന്ന് പറയും '

ഇഷാനിയുടെ സ്വരത്തിൽ ഇപ്പോൾ ദയനീയത നിഴലിച്ചു

'നീയേ എടുക്കൂ. ഇവിടെ വേറാരും എടുക്കില്ല '

ദേഷ്യവും സങ്കടവും അടക്കാൻ കഴിയാതെ അഞ്ജന

💬 Comments

View all comments