Chapter Title : റോക്കി [സാത്യകി]
ഇഷാനിയുടെ ഹൂഡിയുടെ പോക്കറ്റിൽ ഒക്കെ വീണ്ടും വീണ്ടും പരതി. അഞ്ജനയുടെ പരാക്രമം ഓവർ ആയപ്പോൾ ഇഷാനി അവളുടെ കൈ തടഞ്ഞു. എന്നാൽ അഞ്ജന വീണ്ടും വാശിയോടെ അവളുടെ ദേഹത്ത് കൈ വയ്ക്കാൻ ശ്രമിക്കവേ കൈകൾ തമ്മിൽ തട്ടി അഞ്ജനയുടെ കൈ ഇഷാനിയുടെ കണ്ണിൽ തട്ടി. കണ്ണിൽ വിരൽ കൊണ്ട വേദനയിൽ ഇഷാനി കണ്ണ് പൊത്തി ബെഞ്ചിൽ ഇരുന്നു. ഒറ്റ നോട്ടത്തിൽ അവൾ കരയുക ആണെന്നെ തോന്നൂ. പക്ഷെ അവൾ കരഞ്ഞില്ല. കണ്ണ് പൊത്തി ചുറ്റും നിൽക്കുന്നവരുടെ ശകാരവർഷങ്ങൾ കേട്ട് അവൾ ബെഞ്ചിൽ ഇരുന്നു. കണ്ണിൽ വലിയ മുറിവ് ഒന്നും ഉണ്ടാകാൻ വഴിയില്ല എങ്കിലും ഒരാൾ പോലും അവളോട് കണ്ണിന് എങ്ങനെ ഉണ്ടെന്ന് ചോദിക്കുന്നത് ഞാൻ കണ്ടില്ല. ഈ ലോകം മുഴുവൻ അവൾക്ക് എതിരെ നിൽക്കുന്ന കാഴ്ച ആയിരുന്നു അത്. ഞാൻ അനുഭവിച്ച അപമാനം ഒന്നും ഒന്നുമല്ല എന്നെനിക്ക് തോന്നി തുടങ്ങി.. ഇത്രയും ആക്രമിക്കാൻ അവളാണ് എടുത്തത് എന്ന് ഒരു തെളിവും അവരുടെ കയ്യിൽ ഇല്ല. അത് ഇഷാനിയോടുള്ള അനീതി ആയെനിക്ക് തോന്നി.
ഒരാളെ കാര്യമില്ലാതെ ഒറ്റപ്പെടുത്തുന്നതും കൂട്ടം ചേർന്ന് ആക്രമിക്കുന്നതും പോലെ എന്നെ അസ്വസ്‌ഥമാക്കുന്ന മറ്റൊരു കാര്യമില്ല. അത്രയും കൊത്തിപ്പറിക്കുന്ന ആളുക്കൾക്ക് നടുവിൽ കണ്ണ് പൊത്തി നിസ്സഹായയായി അവളിരിക്കുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചിൽ നിന്നും ചോര പൊടിഞ്ഞു
'അഞ്ജന.. എന്താണ് വിഷയം. ഇവൾ പൈസ എടുക്കുന്നത് നീ കണ്ടോ '
എല്ലാവരോടും മറുപടി പറഞ്ഞു മടുത്തത് കൊണ്ടാകും അഞ്ജന എന്നോട് ഒന്നും പറഞ്ഞില്ല. അവളുടെ മൈൻഡ് ഇപ്പൊ ഇവിടല്ല.
'ആരും കണ്ടില്ല. പക്ഷെ എടുക്കുവാണേൽ ഇവളെ എടുക്കൂ
💬 Comments
View all comments