0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.8K

'

നീതു ഒരു ഗൂഢമായ ചിരിയോടെ പറഞ്ഞു.

ഇവർക്കിടയിൽ നിന്ന് സംസാരിച്ചാൽ അവരെല്ലാം ഇഷാനിയെ കുറ്റം ചാർത്താൻ മാത്രമേ ശ്രമിക്കൂ എന്ന് ഞാൻ മനസിലാക്കി. അവിടെ നിന്നും അഞ്ജനയുടെ കൈ പിടിച്ചു ഞാൻ അവളെ ക്ലാസിനു പുറത്തേക്ക് കൊണ്ട് പോയി

'എന്താ സംഭവിച്ചത് എന്ന് നീ പറ കറക്റ്റ് ആയിട്ട് '

'എന്ത് പറയാനാണ് എന്റെ പൈസ കാണാതെ പോയി. ലാബിൽ പോയപ്പോൾ ഇവിടെ വച്ചിട്ട് പോയതാണ് ഇപ്പൊ നോക്കുമ്പോൾ കാണുന്നില്ല '

അഞ്ജനയുടെ ദേഷ്യം ശമിച്ചിരുന്നില്ല

'എത്ര രൂപ ഉണ്ടായിരുന്നു?

'ഇരുപതിനായിരം '

'അത്രയും പൈസ എന്തിനാണ് നീ കോളേജിൽ കൊണ്ട് വന്നത്?

എന്റെ പോലീസ് മോഡൽ ചോദ്യം ചെയ്യൽ അവൾക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. അത് മനസിലാക്കി ഞാൻ ചോദ്യത്തിന്റെ ഭാവം കുറച്ചു കൂടി ഉറക്കെ ആക്കിയപ്പോ അവൾ മര്യാദക്ക് മറുപടി തന്നു

'അമ്മക്ക് ഫോൺ വാങ്ങിക്കാൻ വേണ്ടിയാണ്. വൈകിട്ട് പോകുമ്പോ അവളുമാർ ആയി പോയി വാങ്ങാം എന്നാണ് കരുതിയത്. ഇനി ഫോണും പൈസയും ഇല്ലാതെ തിരിച്ചു ചെന്നാൽ എന്നെ അമ്മ കൊല്ലും '

അഞ്ജന ദേഷ്യം വിട്ടു കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു

'നിന്റെ പൈസ പോയി. ഓക്കേ. പക്ഷെ അത് അവളാണ് എടുത്തത് എന്ന് നിനക്ക് എങ്ങനെ മനസിലായി '

'എന്റെ ചേട്ടാ അവൾ ഒരു പഠിച്ച കള്ളിയാണ്. അവൾ ആണ് എടുക്കാൻ ചാൻസ് ഉള്ളു. അവൾ പണ്ട് നീതുവിന്റെ പൈസ എടുത്തു എല്ലാവരും പൊക്കിയതാണ്. അന്നേ അവളെ പറഞ്ഞു വിട്ടാൽ മതിയായിരുന്നു '

ആ കഥ ഞാൻ കേട്ടിരുന്നു പലരിൽ നിന്നും. നീതുവിന്റെ കാണാതെ

💬 Comments

View all comments