Chapter Title : റോക്കി [സാത്യകി]
പോയ പൈസ ഇഷാനിയുടെ ബാഗിൽ നിന്ന് കിട്ടിയതും ബാഗിൽ സെർച് ചെയ്യുന്നതിന് ഇടയിൽ കോണ്ടം കിട്ടിയതുമെല്ലാം. അന്ന് അവൾക്ക് കോളേജിൽ വീണ പേരാണ് കോണ്ടം. പക്ഷെ ആ കഥകളും അവളുമായി എനിക്ക് ഒരു തരത്തിലും പൊരുത്തപ്പെടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് അതെ കഥയുടെ മറ്റൊരു ആവർത്തനം എനിക്ക് മുന്നിൽ വന്നിരിക്കുന്നു.
'നീ പറഞ്ഞു വരുന്നത് അവൾ ലാബ് സമയത്തു ഇവിടെ വന്നു പൈസ എടുത്തു എന്നാണോ?
'അതല്ലാതെ വേറെ വഴി ഇല്ല. തിരിച്ചു വന്നു കഴിഞ്ഞു ഞാൻ ക്ലാസ്സ് വിട്ടു പോയിട്ടില്ല. അതിനിടയിൽ ആരും എടുത്തിട്ടില്ല.'
'അങ്ങനെ ആണെങ്കിൽ ഇഷാനി അല്ല നിന്റെ പൈസ എടുത്തത് '
എന്റെ ഉറപ്പിച്ചുള്ള മറുപടിയിൽ അവൾക്ക് വിശ്വാസം വന്നില്ല
'ചേട്ടൻ അവളെ പ്രോടക്ട് ചെയ്യുവാണോ..? നിങ്ങൾ തമ്മിൽ ഫ്രണ്ട്സ് ആയത് കൊണ്ട്..?
'അത് കൊണ്ട് അല്ല. അവൾ എന്റെ കൂടെ ഉണ്ടായിരുന്നു ലാബിൽ മുഴുവൻ നേരവും. അവൾ എങ്ങോട്ടും പോയിട്ടില്ല അതിനിടക്ക്. പിന്നെ എങ്ങനെ അവൾ നിന്റെ പൈസ എടുക്കും. ഇനി എടുക്കാൻ തന്നെ നിന്റെ കയ്യിൽ ഇത്രയും പൈസ ഉള്ളത് അവൾ എങ്ങനെ അറിയും.'
അത് പറഞ്ഞപ്പോളാണ് അതിനെ കുറിച്ച് ഞാൻ ചിന്തിച്ചത്. പൈസ എടുത്തത് ആരാണെങ്കിലും അവർക്ക് അഞ്ജനയുടെ ബാഗിൽ പൈസ ഉള്ള കാര്യം കൃത്യമായി അറിയാമായിരുന്നു.
'നീ പൈസ കൊണ്ട് വരുന്ന കാര്യം മുന്നേ ആരോടെങ്കിലും പറഞ്ഞിരുന്നോ?
'ഇല്ല. ഞാൻ ആരോടും പറഞ്ഞില്ല '
അവളുടെ മറുപടി എന്നെ കൂടുതൽ വിഷമത്തിൽ ആക്കി. പിന്നെ എങ്ങനെ ഇവളുടെ പൈസ മോഷണം പോകും?
'നീ ഇന്ന് വന്നു
💬 Comments
View all comments