0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 19291

'ഞാൻ ചേട്ടനെ വളക്കാൻ നോക്കുന്നു എന്ന്..! എന്റെ മുഖത്ത് നോക്കാതെ വിരലിലെ ഡ്രസിങ്ൽ കൈ തലോടി അവൾ പറഞ്ഞു. എനിക്ക് സത്യത്തിൽ അത്ഭുതവും ചിരിയും ഒരുമിച്ചു വന്നു. 'അതെന്ത് അവർ അങ്ങനെ ഒക്കെ പറയുന്നെ. ഞാൻ ഇവിടെ എല്ലാവരോടും കമ്പനി ഉള്ളതല്ലേ. പിന്നെയും കുറച്ചു മിണ്ടുന്നതു നിന്നോടാണ് കോളേജിൽ വച്ചു. ഈ വളക്കൽ എന്ത് ഉദ്ദേശത്തിൽ ആണ് പറയുന്നത് ' 'എന്തെങ്കിലും ഉണ്ടായിട്ടാണോ ഇവരൊക്കെ ഓരോന്ന് പറഞ്ഞു നടക്കുന്നത് ' എന്തോ അർഥം വച്ച രീതിയിൽ അവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു. കുറച്ചു നേരം കൂടി എന്റെയൊപ്പം ഇരുന്നിട്ട് അവൾ തിരിച്ചു സ്വസ്‌ഥാനത്തേക്ക് പോയി. എങ്കിലും അപ്പോളും എനിക്കവളുടെ ഗന്ധം അവിടെ നിന്ന് വിട്ടു പോയത് ആയി തോന്നിയില്ല. അവളുപയോഗിക്കുന്ന സ്പ്രേ ബ്രാൻഡ് അറിയാൻ ഞാൻ രാഹുലിനോടും ആഷിക്കിനോടും തിരക്കിയപ്പോൾ അവർക്കാർക്കും അങ്ങനൊരു ഗന്ധം വന്നില്ല എന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. എനിക്ക് മാത്രം അവളുടെ സൗരഭ്യം ആസ്വദിക്കാൻ എങ്ങനെ കഴിയുന്നു 'നീ ശ്രദ്ധിച്ചോ ക്ലാസ്സ്‌ മൊത്തം നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക ആയിരുന്നു. ഒരുമാതിരി സദാചാര അമ്മാവന്മാരെ പോലെ ' ആഷിക്ക് എന്നോട് പറഞ്ഞു 'ഞാനും ശ്രദ്ധിച്ചു. അവർ എന്ത് മൈരെങ്കിലും നോക്കട്ടെ. എന്നാലും അവൾ വന്നു എന്റെ വിരലിൽ തലോടിയപ്പോൾ എന്റെ വേദന ഒക്കെ പോയ പോലെ ഒരു ഫീൽ.. ആഹാ..' കുറച്ചു റൊമാന്റിക് ആയി അവന്മാരെ അലോസരപ്പെടുത്താൻ ഞാൻ ശ്രമിച്ചു 'ബോൾ നിന്റെ കൈക്ക് പകരം അണ്ടിയിൽ ആണ് കൊണ്ടിരുന്നത് എങ്കിൽ അവൾ വന്നു നിന്റെ സുന തിരുമ്മി തന്നേനെ.. അതാലോചിച്ചു നോക്ക്.. ആഹാ..' എന്റെ അതേ ട്യൂണിൽ രാഹുൽ തിരിച്ചടിച്ചു. ഇവളുടെ പുറകെ പോകാൻ തുടങ്ങിയതിൽ പിന്നെ നാറികൾ ഇടയ്ക്കിടെ എനിക്കിട്ട് ഗോൾ അടിക്കുന്നുണ്ട്. തിരിച്ചൊന്നും പറയാൻ ഇല്ലാഞ്ഞത് കൊണ്ട് ഞാൻ അവന്റെ വയറിനു ഒരു കുത്ത് കൊടുത്തു. അന്ന് തന്നെ പലരും ഇഷാനി ആയുള്ള ബന്ധത്തെ കുറിച്ച് എവിടെയും തൊടാത്ത രീതിയിൽ എന്നോട് ചോദിച്ചു. അത് പോലെ ഒക്കെ തന്നെ ഞാനും മറുപടി കൊടുത്തു.. ഞാൻ പ്രതീക്ഷിച്ചത് പോലെ ഇഷാനിയുടെ കുറ്റം പറയാനും പുച്ഛിക്കാനും ഒന്നും കൃഷ്ണ എന്റെയടുത്തു അന്ന് വന്നില്ല. സാധാരണ കിട്ടുന്ന പുഞ്ചിരി പോലും അന്ന് അവൾ തന്നില്ല. വന്നപ്പോൾ കയ്യേ പറ്റി ചോദിച്ചത് അല്ലാതെ സത്യത്തിൽ കൃഷ്ണ എന്നെ മൈൻഡ് പോലും ചെയ്തില്ല. ആകെ എന്നോട് സത്യസന്ധമായി ഇഷാനിയെ പറ്റി തിരക്കിയത് ശ്രുതി മാത്രമാണ്. 'നിങ്ങൾ തമ്മിൽ റിലേഷൻ ആകുന്നു എന്നൊക്കെയാണ് ഇവിടെ പറയുന്നത്. പലരും പലതാണു പറയുന്നത്. ചിലതൊക്കെ കേട്ട് എനിക്ക് തന്നെ ദേഷ്യം വന്നു '

💬 Comments

View all comments