0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.9K

തടഞ്ഞ പോലെ അവൻ എന്നോട് പതിയെ പറഞ്ഞു

'ശരത് ഇടക്ക് ബാത്‌റൂമിൽ പോകുവാ എന്ന് പറഞ്ഞു ചാടിയിരുന്നു ഒരു പത്തു മിനിറ്റ്. പക്ഷെ അവൻ എടുക്കുവോടാ. എനിക്ക് തോന്നുന്നില്ല '

'നമുക്ക് ഒന്ന് ചോദിച്ചു നോക്കാം. അവൻ എന്തിയെ?

'അവൻ ലാബ് കഴിഞ്ഞു ക്ലാസ്സിൽ കേറിയില്ല. ഞാൻ കരുതി നിങ്ങൾ രണ്ടും ഒരുമിച്ച് മുങ്ങിയത് ആയിരിക്കും എന്ന് '

എന്റെ മനസ്സിൽ എവിടെക്കോയെ ചിതറി കിടന്ന ചിത്രങ്ങൾ ഒരുമിച്ചു വരാൻ തുടങ്ങി..

വണ്ടിക്കൂലിക്ക് കാശില്ലാത്ത ശരത് പൊതി ഒരു സെറ്റായി വാങ്ങുന്നു

ബാത്‌റൂമിൽ പോകാൻ എന്ന് പറഞ്ഞു ഇടക്ക് വച്ചു ലാബിൽ നിന്ന് തനിയെ പോകുന്നു

ലാബ് കഴിഞ്ഞു ക്ലാസ്സിലേക്ക് വരാതെ മുങ്ങുന്നു

എന്റെ മനസിൽ കള്ളന്റെ ചിത്രം വ്യക്തമായി വരുന്ന നിമിഷം തന്നെ ഞങ്ങൾക്ക് മുന്നിൽ കൃത്യമായി ശരത് പ്രത്യക്ഷപ്പെട്ടു.. ഞാനും ഗോകുലും അവനടുത്തേക്ക് ചെന്നു. ഒന്നും ചോദിക്കാതെ ഞാൻ അവന്റെ കണ്ണിലേക്കു തന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ അവന്റെ മുഖത്തെ ചിരി മായുന്നതും മുഖം കൂടുതൽ അസ്വസ്‌ഥമാകുന്നതും ഞാൻ കണ്ടു

'നീയാണോ അഞ്ജനയുടെ പൈസ എടുത്തത് '

ഞാൻ നേരിട്ട് തന്നെ വിഷയത്തിലേക്ക് വന്നു

എന്റെ ചോദ്യം കേട്ട് അവൻ കൂടുതൽ പാനിക്ക് ആയി. അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

'ഞാനോ. ഞാനൊന്നും അല്ല. ഞാൻ എടുത്തിട്ടില്ല '

അവൻ നുണകളുടെ ഒരു പ്രതിരോധം തീർക്കാൻ ശ്രമിച്ചു

'പിന്നെ നിനക്ക് എവിടുന്നാ പൊതി വാങ്ങാൻ അത്രയും ക്യാഷ്. നീ ഇത്രയും നേരം എവിടെ പോയിരുന്നു?

എന്റെ ചോദ്യങ്ങൾക്ക് അവൻ വിശ്വാസയോഗ്യം അല്ലാത്ത കള്ളങ്ങൾ പറഞ്ഞു. അവന്റെ പ്രതിരോധം

💬 Comments

View all comments