0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.8K

കിടന്നു ചെറുതായി ഒന്ന് മയങ്ങി. ലഞ്ച് ബ്രെക്കിനുള്ള ബെല്ല് കേട്ടപ്പോളാണ് എണീറ്റത്. ഇവിടെ വെറുതെ കിടക്കുന്നത് എന്തിനാണ് വീട്ടിൽ പോയേക്കാം എന്ന് കരുതി. ബുക്ക്‌ ലാബിൽ വച്ചിട്ടാണ് വന്നത്, അത് ചിലപ്പോൾ ആഷിക്ക് എടുത്തു ക്ലാസ്സിൽ കൊണ്ട് പോയി കാണും. ബാഗ് ആണേൽ ക്ലാസിലും ആണ്. അങ്ങോട്ട്‌ പോകാനുള്ള മടി കൊണ്ട് ആഷിക്കിനെ ഒന്ന് വിളിച്ചു നോക്കി. റിങ് ഉണ്ടെങ്കിലും കാൾ എടുക്കുന്നില്ല. ഫോൺ സൈലന്റ് ആയിരിക്കും. എന്തായാലും ക്ലാസ്സിലേക്ക് പോകാമെന്നു തന്നെ വച്ചു.

ക്ലാസ്സിൽ കയറി ചെന്നപ്പോൾ ആണ് അവിടെ എന്തോ വലിയ വിഷയം നടക്കുന്നത് പോലെ തോന്നിയത്. എല്ലാവരും ഇഷാനി ഇരിക്കുന്ന ബാക്ക് ബെഞ്ചിന് വട്ടം നിൽക്കുന്നു. അവളെ എല്ലാവരും ഒരു കുറ്റവാളിയെ പോലെ ചൂഴ്ന്ന് നോക്കുന്നത് എനിക്ക് കാണാൻ പറ്റി. കാര്യം എന്താണെന്ന് ആരോടെങ്കിലും തിരക്കുന്നതിന് മുന്നേ തന്നെ കൃഷ്ണ എന്നോട് എന്താണ് നടന്നത് എന്ന് പറഞ്ഞു

'തന്റെ ഫ്രണ്ട് അഞ്ജനയുടെ ബാഗിൽ നിന്ന് ക്യാഷ് അടിച്ചു മാറ്റിയെന്ന്. അവളെ മൊത്തത്തിൽ ചെക്ക് ചെയ്തോണ്ട് ഇരിക്കുവാ '

ഞാൻ ഇഷാനി ആയി കമ്പനി ആകാൻ ശ്രമിക്കുന്നത് കൃഷ്ണ അടക്കം ക്ലാസ്സിലെ പലർക്കും ഇഷ്ടം അല്ലായിരുന്നു. അത് കൊണ്ടാണ് ഒരു കൊട്ട് എന്ന് നിലക്ക് കൃഷ്ണ ഇങ്ങനെ പറഞ്ഞത്. എന്തായാലും ഇഷാനിയുടെ ഫ്രണ്ട്ഷിപ് ഒന്നും ഇനി എനിക്ക് വേണ്ട എന്ന് ഇവർക്ക് അറിയില്ലല്ലോ. അവൾ കട്ടാൽ എന്ത് കൊന്നാൽ എന്ത്. എനിക്കൊരു തേങ്ങയും ഇല്ല.

'മര്യാദക്ക് എടുത്ത പൈസ തിരിച്ചു തന്നോ.. ഇല്ലെങ്കിൽ എന്റെ സ്വഭാവം നീ അറിയും '

അഞ്ജന ദേഷ്യത്തിൽ ഇഷാനിയുടെ

💬 Comments

View all comments