Chapter Title : റോക്കി [സാത്യകി]
എന്നെ കണ്ട ഉടനെ അതിൽ ഒരുത്തൻ റോക്കി ഭായ് എന്ന് വിളിച്ചു ഒന്ന് അഭിവാദ്യവും ചെയ്തു. അവനേത് ഡിപ്പാർട്മെന്റ് ആണെന്നോ പേര് എന്താണെന്നോ ഒന്നും എനിക്ക് ഓർമ ഇല്ലായിരുന്നു. ആൾ ഇവിടുത്തെ കഞ്ചാവിന്റെ ഒക്കെ ചെറിയ ഒരു ഡീലർ ആണെന്ന് മാത്രം അറിയാം. എന്തായാലും ഒരു തണുപ്പൻ രീതിയിൽ ഞാൻ കൈ ഉയർത്തി തിരിച്ചു അഭിവാദ്യം ചെയ്തു
കുറച്ചു നേരം കഴിഞ്ഞാണ് ഒന്ന് പുകച്ചാലോ എന്ന ചിന്ത തോന്നി തുടങ്ങിയത്. ഒരെണ്ണം ആഞ്ഞു വലിച്ചാൽ ചിലപ്പോ ഒരു ആശ്വാസം കിട്ടിയേക്കും. വലി ഞാൻ നിർത്തിയിട്ട് കുറച്ചു ആയെങ്കിലും ഇപ്പോ വലിക്കാൻ ഒരു ഉൾവിളി തോന്നി. ഞാൻ പതുക്കെ അവനെ വിളിച്ചു സാധനം ഉണ്ടോന്ന് ആംഗ്യം കാണിച്ചു ചോദിച്ചു
'നോ രക്ഷ. കയ്യിൽ ഇപ്പൊ മരുന്നിനു പോലുമില്ല '
എന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടാകും അവൻ അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് തോന്നി. വീണ്ടും അപമാനം.
'ഡേയ്.. വേണ്ടിയിട്ട് ആണ്. ഊമ്പിക്കില്ല '
'ഭായ് ഉണ്ടെങ്കിൽ നിങ്ങൾക്ക് തരാതെ ഇരിക്കുമോ. സത്യത്തിൽ ഉണ്ടായിരുന്നു കയ്യിൽ. ഇപ്പൊ ഔട്ട് ഓഫ് സ്റ്റോക്ക് ആയതാണ്.'
പിന്നെ എന്തോ ആലോചിച്ചിട്ട് എന്ന പോലെ അവൻ കയറി പറഞ്ഞു
'നിങ്ങടെ ക്ലാസ്സിലെ ശരത്തിനോട് ഒന്ന് ചോദിച്ചു നോക്ക്. കുറച്ചു മുന്നേ അവനാണ് വന്നു എന്റെ കയ്യിലെ മൊത്തം വാങ്ങിക്കൊണ്ട് പോയത്.'
ഹാൻസ് വാങ്ങിക്കാനും വണ്ടിക്കൂലിക്കും ഒക്കെ എന്നോട് എപ്പോളും ഇരക്കുന്ന കഞ്ചൻ ശരത് ഞാൻ ചോദിച്ചാൽ തരാതെ ഇരിക്കില്ല. പിന്നെ അവനെ വിളിക്കാനുള്ള മടി കൊണ്ട് അതിനും മിനക്കെട്ടില്ല. അവിടെ അങ്ങനെ അപമാനവും പേറി
💬 Comments
View all comments