Chapter Title : റോക്കി [സാത്യകി]
എന്തോ ചെറിയ ഭാഗ്യം എനിക്ക് ഉണ്ടായിരുന്നത് കൊണ്ട് അവൾ എന്നെ ഊക്കിയത് വേറാരും കേട്ടില്ല.
എന്റെ ജീവിതത്തിൽ ഒരിക്കൽ പോലും എന്നെ ഇത് പോലെ ഒരു പെണ്ണ് ഊക്കി വിട്ടിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. താല്പര്യം ഇല്ലാത്തവരുടെ പുറകെ മണപ്പിച്ചു പോകുന്ന ശീലം എനിക്ക് പണ്ട് ഇല്ലായിരുന്നു. എന്ത് കണ്ടിട്ടാണ് പിന്നെ ഇവളുടെ മണപ്പിച്ചു നടക്കുന്നത് എന്നോർത്തു ഞാൻ സ്വയം പഴിച്ചു. ഈ മൈരത്തി ആരാണെന്നാണ് ഇവളുടെ വിചാരം. ഒരു പട്ടി പോലും മൈൻഡ് ചെയ്യാതെ ഇരുന്ന അവളോട് ഒന്ന് കമ്പിനി ആകാമെന്ന് വച്ചപ്പോ എങ്ങുമില്ലാത്ത ജാഡ. ചുമ്മാ അല്ല ഇവളെ ആരും കൂടെ കൂട്ടത്തത്. അവിടെ ഇരുന്ന് ഞാൻ അവളെ മനസിൽ അറിയുന്ന തെറിയെല്ലാം വിളിച്ചു. ആദ്യമായ് ലാബ് പീരീഡ് പെട്ടന്ന് തീരണെ എന്ന് ഞാൻ പ്രാർഥിച്ചു. അവളുടെ മുന്നിൽ കുറച്ചു നേരം കൂടി ഇരുന്നാൽ ഞാൻ ഉരുകി ഇല്ലാണ്ട് ആയേനെ. ബെല്ലടിച്ച ഉടനെ തന്നെ ഞാൻ അവിടുന്ന് നോട്ട് പോലും എടുക്കാതെ പുറത്തേക്ക് പോയി. കോളേജിന്റെ ഒരു മൂലക്ക് പണി കഴിയാത്ത ഒരു കെട്ടിടം ഉണ്ട്. സാധാരണ ആളുകൾ സിഗരറ്റ് വലിക്കാൻ ഒക്കെ ഇടക്ക് വരാറുണ്ട് അവിടെ. ഏകാന്തത കിട്ടുന്നത് കൊണ്ട് ഞാൻ നേരെ അങ്ങോട്ട് പോയി
അവിടെ പോയി കുറെ നേരം കണ്ണടച്ചു കിടന്നിട്ടും മനസ്സിൽ നിന്ന് അവൾ ഏൽപ്പിച്ച മുറിവ് ഉണങ്ങുന്നില്ല. അതിനിടയിൽ ആഷിക്കിന്റെ കാൾ വന്നെങ്കിലും ഞാൻ എടുക്കാൻ പോയില്ല. കുറച്ചു നേരം ഒറ്റക്ക് ഇരിക്കാം. കുറെ നേരത്തെ എന്റെ ഏകാന്തത തല്ലിക്കൊഴിച്ചു കൊണ്ട് ഏതോ ടീം അങ്ങോട്ട് വന്നു.
💬 Comments
View all comments