Chapter Title : റോക്കി [സാത്യകി]
സ്‌ഥലം ഞാൻ കെട്ടിട്ടുണ്ടായിരുന്നു.
'അത് തമിഴ്നാടല്ലേ മധുര പോണ റൂട്ട്. ഞാൻ അവിടെ കുറച്ചു വർഷം മുന്നേ പോയിട്ടുണ്ട്.. നല്ല കയറ്റത്തിൽ മലയുടെ മുകളിൽ ഇരിക്കുന്ന അമ്പലമല്ലേ?
മറുപടിക്ക് പകരം ഇഷാനിയുടെ പരിഭ്രമത്തോടെയുള്ള നോട്ടമാണ് എനിക്ക് കിട്ടിയത്. എന്റെ മുഖത്തു നിന്നും അവളെന്റെ കൈകളിലേക്ക് നോക്കി. എന്റെ കൈക്കുള്ളിൽ അവളുടെ കൈകൾ. ഇഷാനി രണ്ട് വശത്തേക്കും നോക്കി. ആരെങ്കിലും ഞാൻ അവളുടെ കയ്യിൽ പിടിച്ചത് കണ്ടോ എന്ന രീതിയിൽ ആയിരുന്നു അവളുടെ നോട്ടം. അവളെ കൂടുതൽ ബുദ്ധിമുട്ടിക്കണ്ട എന്ന രീതിയിൽ ഞാൻ കൈ അയച്ചു..
'ചേട്ടാ കയ്യിൽ പിടിക്കുന്നത് എനിക്ക് ഇഷ്ടം അല്ല '
അവളുടെ ഉറച്ച സ്വരം ഞാൻ ആദ്യമായ് കേൾക്കുക ആണ്. അത്രയും വ്യക്തതയോടെ അവളെന്നോട് മറ്റെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു. എന്റെ കൈകളുടെ വിക്രിയകൾ അവൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ഞാൻ അതിന് ചെറുതായി ഒന്ന് പിടിച്ചതല്ലേ ഉള്ളു. എന്തായാലും അവളുടെ അനിഷ്ടം കിട്ടി അത് കൊണ്ട്. അവളുടെ ആ വാക്കുകൾ എന്നെ അലോസരപ്പെടുത്തി എങ്കിലും ഞാൻ അത് പുറമെ കാണിച്ചില്ല
'അയ്യോ ഞാൻ ആ രുദ്രാക്ഷത്തിന്റെ ഭംഗി കണ്ടു നോക്കിയതാണ്. നീ വേറൊന്നും ചിന്തിച്ചു കൂട്ടരുതേ. '
എന്റെ ന്യായീകരണങ്ങൾക്ക് ഒന്നും അവൾ ചെവി കൊടുക്കുന്നില്ല എന്ന് എനിക്ക് തോന്നി. ബുക്കിൽ നോക്കി എന്നെ അവഗണിക്കുകയാണ് അവൾ
'കയ്യിൽ പിടിക്കുന്നത് മാത്രം ആണോ അതോ ഞാൻ മിണ്ടുന്നതും ഇഷ്ടം അല്ല..?
'അല്ല '
അത് മാത്രമേ അവൾ പറഞ്ഞുള്ളു. പക്ഷെ ആ വാക്കിന് എന്നെ ആറടി കുഴിച്ചടക്കാൻ ഉള്ള കമ്പിപ്പാരയുടെ കാഠിന്യം ഉണ്ടായിരുന്നു.
💬 Comments
View all comments