Chapter Title : റോക്കി [സാത്യകി]
മനസ്സ് എന്റെയടുത്തു അനുസരണക്കേടുകൾ കാണിച്ചു കൊണ്ടിരുന്നു.
ലാബ് ഉള്ള ദിവസം ആണ് അവളോട് ഏറ്റവും അധികം മിണ്ടാൻ പറ്റുന്നത്. ഞാനും ഇഷാനിയും രാഹുലും ആഷിക്കുമാണ് ഒരു ഗ്രൂപ്പ്. അത് കൊണ്ട് തന്നെ അവളോട് മിണ്ടാൻ എനിക്ക് നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അന്നാണേൽ രാഹുൽ ലീവ് ആയിരുന്നു. ഞാനും ഇഷാനിയും ആഷിക്കും ആണ് എക്സ്പീരിമെന്റ് ചെയ്തോണ്ട് ഇരുന്നത്. അവൾക്ക് നല്ല ശ്രദ്ധ ഉള്ളത് കൊണ്ട് പെട്ടന്ന് തന്നെ ഞങ്ങളുടെ വർക്ക് എല്ലാം കഴിയുമായിരുന്നു. ലാബ് തീരാൻ ഇനിയും മിനിട്ടുകൾ ഉണ്ട്. ഞാൻ ഇഷാനിയോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. അതിനിടയിൽ ഇരുന്ന് ബോർ അടിച്ചിട്ട് ആവണം ആഷിക്ക് എണീറ്റ് ഫാത്തിമ ഇരിക്കുന്ന ഡസ്ക് നടുത്തു പോയി ഇരുന്ന് വായി നോക്കാൻ തുടങ്ങി. ആഷിക്ക് കൂടി പോയ സാഹചര്യം മുതലാക്കി ഞാൻ ഇഷാനിയോട് കൂടുതൽ അടുത്തിരുന്നു. ഇടക്കിടക്ക് എന്റെ കൈകൾ അറിയാത്ത പോലെ അവളുടെ കൈകളിൽ സ്പർശിക്കുന്നുണ്ടായിരുന്നു. അവളുടെ കയ്യിൽ വീണ്ടും തൊടാനുള്ള വഴി മനസ്സിൽ കണ്ടു ഞാൻ അവളുടെ കയ്യിലെ രുദ്രാക്ഷത്തിൽ തൊട്ടു. അത് ഊരാൻ ഞാൻ ശ്രമിച്ചപ്പോൾ ഇഷാനി എന്നെ തടഞ്ഞു
'അത് പൂജിച്ചതാണ്. ഊരാൻ പാടില്ല '
അവളുടെ മറുപടി കേട്ട് ഞാൻ രുദ്രാക്ഷം പരിശോധിക്കുന്നതായി അഭിനയിച്ചു. രണ്ട് കൈ കൊണ്ടും ഞാൻ രുദ്രാക്ഷമണികളിൽ തലോടി. ഇഷാനിയുടെ കൈകൾ ഇപ്പൊ എന്റെ കൈക്കുള്ളിൽ ആണ്. അവളുടെ കുഞ്ഞി കൈകളോട് എനിക്ക് വല്ലാത്ത ഓമനത്തം തോന്നി
'സാധാരണ ചരട് അല്ലെ പൂജിച്ചു കയ്യിൽ കെട്ടുന്നത്. രുദ്രാക്ഷവും കെട്ടുമോ.. ഏത് അമ്പലത്തിൽ?
'സിവഭൂതമലൈ'
പെട്ടന്ന് ഇഷാനി പറഞ്ഞു . ആ
💬 Comments
View all comments