Chapter Title : റോക്കി [സാത്യകി]
ആടുമോ..? നിനക്ക് അങ്ങനത്തെ അല്ലെ ഇഷ്ടം..'
രേണു എന്നെ ദേഷ്യം പിടിപ്പിക്കാൻ നോക്കുവാണ്. അവളുടെ കൈ പിടിച്ചു തിരിച്ചു ഞാൻ അതിൽ വീണു
'കണ്ടോ അവളെ പറ്റി ഞാൻ പറഞ്ഞപ്പോ എന്റെ കൈ പിടിച്ചു ഓടിക്കുന്നു.. നിനക്ക് പ്രേമം ഉണ്ടേലും ഇല്ലേലും എന്റെ കൈ ഒടിക്കല്ലേ.. വേദനിക്കുന്നു '
ഞാൻ കൈ വിട്ടു. അപ്പോളാണ് പെട്ടന്ന് എന്റെ മനസ്സിൽ ഇന്നത്തെ കാര്യം ഓർമ വന്നത്
'സെക്ഷ്വൽ ചിന്ത ഇല്ലെന്ന് ആര് പറഞ്ഞു. ഇന്ന് അവളുടെ കയ്യിൽ പിടിച്ചപ്പോ എനിക്ക് ചെറുതായ് ഓർഗാസം വന്നപോലെ തോന്നിയിരുന്നു. അത് സെക്ഷ്വൽ അല്ലെ?
'അവളുടെ കയ്യിൽ പിടിച്ചു നീ മോശമായി എന്തെങ്കിലും ചിന്തിച്ചോ '
'ഇല്ല. കയ്യിൽ തൊട്ടപ്പോ തന്നെ ഷോക്ക് അടിക്കുന്ന ഫീൽ ആയിരുന്നു മൊത്തത്തിൽ. പക്ഷെ ഇത് സെക്ഷ്വൽ അല്ലെ. പറ നീ '
'ഇത് സാദാ പ്രേമം അല്ല മോനെ. ഇത് ദിവ്യപ്രണയത്തിന്റെ ആരംഭമാണ്. നീയിനി അവളെ മറക്കാൻ ശ്രമിച്ചാൽ പോലും അവൾ നിന്റെ മനസ്സിൽ നിന്ന് പോവൂല.'
ഏതോ മാരകരോഗത്തിന്റെ വിവരണം പോലെ അവളെന്നോട് പറഞ്ഞു. രേണു വീട്ടിൽ നിന്ന് പോകുന്ന വരെയും ഞാൻ അത് സമ്മതിച്ചു കൊടുത്തില്ല എങ്കിലും എന്റെ മനസിൽ അവൾ പറഞ്ഞത് വല്ലാതെ കൊണ്ടിരുന്നു. എനിക്കിനി അത്രക്ക് ഗാഡമായ പ്രണയം ഇഷാനിയോട് ഉണ്ടോ? രേണുവിനോട് എന്ന പോലെ എന്റെ മനസിനോടും പലവുരി അങ്ങനെ ഒന്നുമില്ല എന്ന് ആവർത്തിച്ചു പറഞ്ഞു. അവളെ ദൂരെ നിന്നെ കാണുമ്പോൾ നെഞ്ചിൽ പെരുമ്പറ മുഴക്കിയും ക്ലാസ്സിൽ പലവട്ടം അവളിരിക്കുന്നിടത്തേക്ക് കണ്ണ് പായിച്ചും അവളോട് മിണ്ടാൻ സാഹചര്യങ്ങൾ ഉണ്ടാക്കിയെടുത്തും
💬 Comments
View all comments