0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 139.7K

വയ്യ. ഞാൻ മെല്ലെ ലക്ഷ്മിയുടെ ലോക്ക് ആയ ഡോർ ഓപ്പൺ ചെയ്തു അവരുടെ വീടിന് ഉള്ളിലേക്ക് പോയി. തിരിച്ചു ഇറങ്ങാൻ രണ്ട് മൂന്ന് വഴികൾ ഉണ്ട്. പക്ഷെ ആ വാതിൽ ഒക്കെ രാവിലെ തുറന്നു കിടന്നാൽ മോഷണശ്രമം സംശയം ഉണ്ടാക്കും. അത് കൊണ്ട് ഞാൻ ഏറ്റവും മുകളിലേക്ക് പോയി. അവരുടെ ടെറസിലേക്ക് ഉള്ള വാതിൽ തുറന്നു. ഇത് ലോക്ക് ആകാതെ കിടന്നാൽ അത്രയും സംശയം തോന്നില്ല. ഞാൻ പതിയെ ടെറസിൽ കയറി. അവിടെ നിന്നും ഊഴ്ന്ന് ഇറങ്ങി ഷേഡ് മാറി മാറി ശബ്ദം ഉണ്ടാക്കാതെ ചാടി ഇറങ്ങി. കയറാൻ ഈ വഴി ശരിക്കും പാടാണെങ്കിലും ഇറങ്ങാൻ നല്ല സ്മൂത്ത്‌ ആണ്. അങ്ങനെ ഒടുവിൽ മതിലും ചാടി ഞാൻ തിരിച്ചു ബൈക്കിൽ എത്തി. അപ്പോളാണ് ശരിക്കും ഒരു ആശ്വാസം ആയത്.

അപ്പോളും ഇഷാനിയുടെ കാര്യം മാത്രമേ സേഫ് ആയിട്ടുള്ളു.. മോഷണശ്രമം പതിയെ ആണെങ്കിലും അവർ അറിയാനുള്ള സാധ്യത വളരെ ആണ്. അവർ അത് വഴി നീങ്ങുന്നതിന് മുന്നേ ഈ വിഷയത്തിൽ നിന്നും ഇഷാനിയെ ഒഴിവാക്കണം. ലക്ഷ്മിയും അവളുടെ അച്ഛനും കേസ് കൊടുത്തു മുന്നോട്ടു പോയാലും ഒരു മൈരുമില്ല എന്ന മൈൻഡ് ആയിരുന്നു എനിക്ക്. തിരിച്ചു വീട്ടിലേക്ക് പോകുന്നതിന് പകരം ഞാൻ എന്റെ ഒരു ഫ്രണ്ട് ന്റെ വീട്ടിലേക്കാണ് പോയത്. പോകുന്നതിന് ഇടയിൽ ഇഷാനിയെ വിളിച്ചു. റിങ് ചെയ്തു അപ്പോൾ തന്നെ കോളും എടുത്തു. അവൾ ഉറങ്ങിയിട്ടില്ല. പാവം.. കോളേജിലേക്ക് വന്നോളാൻ മാത്രം പറഞ്ഞു കോൾ കട്ടും ചെയ്തു. എല്ലാം ഒരു സസ്പെൻസ് ആയി ഇരിക്കട്ടെ.

ഫ്രണ്ട് ന്റെ വീട്ടിൽ

💬 Comments

View all comments