0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 139.7K

എത്തിയപ്പോൾ നേരം വെളുത്തു തുടങ്ങിയിരുന്നു. അവൻ ആളൊരു നൂബ് ആണ്. അത്യാവശ്യം നന്നായി ഹാക്കിങ് ഒക്കെ അറിയാം. ആ രീതിയിൽ ഉള്ള ഹെല്പ് ഒക്കെ എനിക്ക് അവൻ വഴി ആയിരുന്നു കിട്ടിക്കൊണ്ട് ഇരുന്നത്. കാർത്തിക്ക് എന്നാണ് എന്റെ ഈ ഫ്രണ്ട് ന്റെ പേര്. ഞാൻ ബെല്ല് അടിച്ചപ്പോൾ ഉറക്കച്ചടവോടെ വന്നു അവൻ വാതിൽ തുറന്നു. കാര്യങ്ങളുടെ ഏകദേശരൂപം ഞാൻ തലേന്ന് തന്നെ അവന് കൊടുത്തിട്ടുണ്ടായിരുന്നു. എനിക്ക് വേണ്ടി ഇന്ന് പണിക്ക് പോലും പോകാതെ ലീവ് എടുത്തിരിക്കുകയാണ് എന്റെ നൻപൻ.

അഞ്ചു മിനിറ്റ് കൊണ്ട് കോഫി ഉണ്ടാക്കി ഞങ്ങൾ രണ്ടും അവന്റെ സിസ്റ്റത്തിന് മുന്നിൽ വന്നു ഇരുന്നു. ഫോണിന്റെ ലോക്ക് തൊട്ട് ഒരുപാട് കാര്യങ്ങൾ അവനെ കൊണ്ട് ചെയ്യിക്കാൻ ഉള്ളതാണ്. ലോക്കും കുടച്ചക്രവും ഒക്കെ അഴിച്ചു അവൻ എനിക്ക് ഫോൺ കയ്യിൽ തന്നു. ഇനി ആ ഫോട്ടോ ഡിലീറ്റ് ആക്കിയാൽ മതി. അത് കഴിഞ്ഞു അവൻ അത് പെർമെനെന്റ് ആക്കി കളയും. അത് പറഞ്ഞു അവൻ ബാത്‌റൂമിലേക്ക് പോയി. ഞാൻ ലക്ഷ്മിയുടെ ഫോണിലെ ഗ്യാലറി ഓപ്പൺ ചെയ്തു. ക്യാമറ ഫോൾഡറിൽ അവസാനം കിടക്കുന്നത് തന്നെ ഇഷാനിയുടെ പിക്സ് ആണ്.. ഒരുപാട് ഫോട്ടോകൾക്ക് ഇടയിൽ അവളുടെ ഫോട്ടോസ് ആദ്യം തന്നെ കിടപ്പുണ്ട്. ഡിലീറ്റ് ആക്കുന്നതിന് മുമ്പ് ആ പിക് ഒക്കെ നോക്കണ്ടേ.. ഞാൻ ഒരു നിമിഷം ചിന്തിച്ചു. ഞാൻ കാണാൻ ആഗ്രഹിച്ച കാര്യമാണ് ഇപ്പോൾ എന്റെ കയ്യിൽ ഉള്ളത്. പക്ഷെ അതൊരിക്കലും ഞാൻ ആഗ്രഹിച്ച രീതിയിൽ അല്ല. എന്തായാലും ഞാൻ അവസാനത്തെ പിക്കിൽ ക്ലിക്ക് ചെയ്തു അത് ഓപ്പൺ ആയി

💬 Comments

View all comments