0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 139.7K

വന്നു. കുതറിയത് കൊണ്ട് ഇഷാനി അല്പം ബ്ലർ ആയാണ് കാണുന്നത്. ഡ്രസ്സ് ഒരു കൈ കൊണ്ട് പിടിച്ചു താഴ്ത്തുന്നതാണ് കാണാൻ പറ്റിയത്. അതാണ് അവസാനത്തെ ഫോട്ടോ. അപ്പോൾ അവരെടുത്ത ന്യൂഡ് ഒക്കെ അതിന് മുമ്പ് ഉള്ള പിക്കിൽ ആണ്. കൈ ഒന്ന് സ്ലൈഡ് ചെയ്താൽ അത് എനിക്കിപ്പോ കാണാം. പക്ഷെ എന്നെ അവിടെ ഏറ്റവും അലട്ടിയത് മറ്റൊരു കാര്യമാണ്. ആ പിക്കിലെ ഇഷാനിയുടെ മുഖം. വ്യക്തമല്ല എങ്കിലും അവളുടെ കണ്ണുകളിലെ ദൈന്യത എനിക്ക് മനസിലാക്കാവുന്നതേ ഉള്ളു. ഞാൻ ഗ്യാലറിയിൽ നിന്നും തിരിച്ചിറങ്ങി. ഈ പിക് ഒന്നും എനിക്ക് കാണാൻ കഴിയില്ല. ഇത് നഗ്നത അല്ല, ഒരു പെണ്ണിന്റെ ജീവിതം ആണ്. അത് അവൾ തന്നെ സ്വന്തം കൈ കൊണ്ട് കളയണം.. അതാണ് ശരി..

അത് തന്നെ ആയിരുന്നു ശരിയെന്നു ഇഷാനിയുടെ കണ്ണുകളിൽ എനിക്കിപ്പോൾ കാണാൻ കഴിഞ്ഞു. വലിയൊരു മഴ പെയ്തൊഴിഞ്ഞ പോലെ ഉണ്ടായിരുന്നു അവളുടെ മുഖം അപ്പോൾ. നടന്ന സംഭവം ഒന്നും കൃത്യമായി അവളോട് പറഞ്ഞില്ല എങ്കിലും രാത്രി വീട്ടിൽ കയറി ഫോൺ എടുത്തത് ആണെന്ന് എനിക്ക് സമ്മതിച്ചു കൊടുക്കേണ്ടി വന്നു. അത് കേട്ടതും അന്തം വിട്ടു വായിൽ കൈ വച്ചു ഇഷാനി. അവിടെ വച്ചു പിടിക്കപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെ പറ്റി ഒക്കെ അവൾ എനിക്ക് പറഞ്ഞു തന്നു. അതെല്ലാം അറിഞ്ഞിട്ട് തന്നെ ആണ് ഞാൻ ആ കൃത്യത്തിന് മുതിർന്നത് എന്ന് കേട്ടപ്പോൾ അവൾ വല്ലാതായി.

'ചേട്ടൻ എന്റെ ഇവിടുത്തെ ഗാർഡിയൻ എയ്ഞ്ചൽ ആണല്ലോ..'

'ചേട്ടൻ അല്ല.. നീ.. അത് മതി..'.

അവളുടെ പുകഴ്ത്തലിനു ഞാൻ മറുപടി

💬 Comments

View all comments