0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 139.7K

കൊടുത്തു

'ഞാൻ അത് ആ ദേഷ്യത്തിൽ വിളിച്ചത് അല്ലെ. അത് മനസിൽ വക്കല്ലേ..'

'മനസിൽ വച്ചതല്ല. ഞാൻ നിന്നോട് നേരത്തെ പറയാൻ ഇരുന്നതാ.. ചേട്ടൻ വിളിയേക്കാൾ അടുപ്പം നീ, എടാ എന്നൊക്കെ വിളിക്കുമ്പോ ആണ്..'

'ചേട്ടൻ എന്നേക്കാൾ എത്ര വയസിനു മൂത്തത് ആണ്. എന്നിട്ട് ഞാൻ ഡാ എന്ന് വിളിക്കണോ..'

'പ്രായം അല്ല ഇവിടെ വിഷയം. നമ്മൾ ഒരു ക്ലാസ്സിൽ അല്ലെ പഠിക്കുന്നെ. അപ്പോൾ ഈ ചേട്ടൻ വിളിയേക്കാൾ നല്ലത് പേരോ നീയെന്നോ ഒക്കെ വിളിക്കുന്ന ആണ്..'

'എന്നിട്ട് ശ്രുതി ഇപ്പോളും ചേട്ടാ എന്നല്ലേ വിളിക്കുന്നത്..?

ശ്രുതിയെ പോലെ ആണോ നീ എനിക്ക്.. അത് പറയാൻ പക്ഷെ എനിക്ക് പറ്റിയില്ല. അവൾ ശ്രുതിയേ വച്ച സ്‌ഥിതിക്ക് കൃഷ്ണയേ പകരം വച്ചു ചെക്ക് ചെയ്യാമെന്ന് ഞാൻ കരുതി.

' ശ്രുതി എന്റെ സിസ്സി അല്ലെ. കൃഷ്ണ എന്നെ നേരത്തെ ചേട്ടാ എന്ന് വിളിച്ചു നടന്നതാ. ഇപ്പോൾ കണ്ടോ കൂടുതൽ കമ്പനി ആയപ്പോ എടാ പോടാ എന്നായി.. അതാണ് എനിക്കും ഇഷ്ടം..'

കൃഷ്ണയേ പറ്റി ഞാൻ പറഞ്ഞത് അവൾക്ക് കൊണ്ടിട്ടുണ്ടാകും.

'ശ്രുതി മാത്രമേ ചേട്ടന്റെ സിസ്റ്റർ ഉള്ളു. ഞാൻ പെങ്ങളല്ല..?

വളരെ വിദഗ്ദമായി ഇഷാനി എനിക്ക് മുന്നിൽ ഒരു കുരുക്കിട്ടു. ഞാനതിൽ എങ്ങനെ വീഴുമെന്നറിയാൻ അവൾ താല്പര്യത്തോടെ എന്റെ മറുപടിക്കായി നോക്കി

'തല്ക്കാലം ഇവിടെ എനിക്ക് ഒരു പെങ്ങൾ മതിയെന്ന് തോന്നി. അന്ന് അടി നടന്നു ഷർട്ട് കീറി ഒരു പരുവം ആയ അന്ന് ആ ഒരു പെങ്ങളെ എന്റെ അടുത്ത് ഓടി വന്നുള്ളൂ. വേറെ ആരും വന്നില്ല..'

'നമ്മൾ

💬 Comments

View all comments