0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 109.9K

ഉള്ളു. അതും പിന്നെ തെറ്റിദ്ധാരണയുടെ പുറത്ത് ആയത് കൊണ്ട് കുറച്ചു സമയം എടുത്തായാലും ഞാൻ ക്ഷമിച്ചോളാം..'

ലച്ചു കുറച്ചു ഗൗരവത്തോടെ എന്നാൽ ഒരു സ്നേഹത്തോടെ പറഞ്ഞു

'അങ്ങനെ അല്ലടാ.. നിനക്ക് ഇപ്പോളും ഫുൾ സ്റ്റോറി അറിയില്ല..'

'ഫുൾ സ്റ്റോറി പറ എങ്കിൽ. ഇത്രയും കേട്ടിട്ട് ഞാൻ നിനക്ക് ചെറിയൊരു അടിയല്ലേ തന്നുള്ളൂ.. നീ ആൾ ആരാന്നു പറ..'

'അതെനിക്ക് പറയാൻ പറ്റില്ല..'

'അറിയണം.. അല്ലാതെ ഞാൻ ഇവിടുന്ന് പോകില്ല..'

'ആളിന്റെ അടുത്ത് ഞാൻ വാക്ക് കൊടുത്തത് ആണ് മറ്റൊരാൾ ഇത് അറിയില്ല എന്ന്.. നീ എത്ര വാശി പിടിച്ചാലും അത് മാത്രം ഞാൻ പറയില്ല..'

'ഉറപ്പാണോ..?

ലച്ചു ചോദിച്ചു

'അതേ..'

ഞാൻ പറഞ്ഞു

'എങ്കിൽ അത് ഞാൻ പറയുന്ന ഒരാൾ ആണോന്ന് മാത്രം അറിഞ്ഞാൽ മതി. ആ ആൾ അല്ലേൽ എനിക്ക് ഒരു പ്രശ്നവും ഇല്ല..'

എന്റെ ഉള്ളിൽ ഒരു ചെറിയ പേടി ഉരുണ്ട് കയറി. ഇനി പദ്മയുടെ പേര് എങ്ങാനും അവൾ ചോദിച്ചാൽ ഞാൻ എന്ത് ചെയ്യണം. അതിനെ കുറിച്ച് ഇവൾക്ക് എന്തെങ്കിലും സൂചന കാണുമോ..? പക്ഷെ ഞാൻ പേടിച്ചത് വെറുതെ ആയിരുന്നു

'ഇഷാനി ആണോ ആൾ.. എനിക്ക് അത് മാത്രം അറിഞ്ഞാൽ മതി..'

ലച്ചു എന്റെ കണ്ണിൽ തന്നെ നോക്കി ചോദിച്ചു. എന്റെ ഭാവവ്യത്യാസം കൂടി അറിയാനാണ് അവൾ കണ്ണിൽ തന്നെ നോക്കിയിരിക്കുന്നത്

'എന്റെ പൊന്ന് ലച്ചു അവളുടെ കല്യാണം ഉറപ്പിച്ചത്...'

'എടാ തെണ്ടി നിന്നോട് അവളുടെ കല്യാണക്കാര്യം പറയാൻ അല്ല പറഞ്ഞേ.. അവളാണോ അല്ലയോ എന്ന് പറയാൻ ആണ്..'

എന്നേ മുഴുവിപ്പിക്കാൻ അനുവദിക്കാതെ

💬 Comments

View all comments