Chapter Title : റോക്കി 4 [സാത്യകി]
മറ്റോ പോയി.. അവൻ അത് എടുത്തു കളയാൻ നോക്കുവായിരിന്നു.. '
ഞാൻ വീണ്ടും ഒരു തമാശ പറഞ്ഞു.
'അയ്യടാ.. അവന്റെ ഒരു ഉറുമ്പ് കഥ.. പോയെ ഒന്ന്..'
എന്നോട് ഗൗരവത്തിൽ അത് പറഞ്ഞിട്ട് അവൾ ചെറുതായ് ഞാൻ പറഞ്ഞത് ഓർത്തു ചിരിക്കാൻ തുടങ്ങി..
'നിന്റെ ടെൻഷൻ ഒക്കെ കുറഞ്ഞല്ലോ..'
ഞാൻ അവളോട് പറഞ്ഞു. ഇവിടെ വന്നപ്പോൾ ഉണ്ടായിരുന്ന വിഷമം അവളുടെ മുഖത്ത് ഇപ്പോളില്ല..
'ആണോ..?
അവൾ ചോദിച്ചു
'അതേ.. നീ ഇനി വിട്ടോ.. സന്ധ്യ ആയി..'
ഞാൻ അവളെ പോകാൻ നിർബന്ധിച്ചു..
'ഞാൻ പറഞ്ഞു ഞാൻ പോണില്ല എന്ന്.. സന്ധ്യ ആയില്ലേ. വാ കോളേജിലേക്ക് പോകാം. പെട്ടന്ന് പോയി അതെടുത്തോണ്ട് വരാം..'
അവൾ എന്നെ ഉന്തി തള്ളി ബൈക്കിൽ കയറ്റി കോളേജിലേക്ക് കൊണ്ട് പോയി. കോളേജിന്റെ പിറകിൽ ബാത്റൂമിന്റെ വശത്തു മതിലിനു അടുത്തായി ഞാൻ അവളെ ഇറക്കി. ബൈക്ക് ഞാൻ പിന്നെയും കുറച്ചു ദൂരത്തു കൊണ്ട് മാറ്റി വച്ചു. ക്യാമറ ഉള്ളതാണ്. വണ്ടി നമ്പർ കിട്ടണ്ട. ഇരുട്ട് പതിയെ വീണു തുടങ്ങിയിരുന്നു.
'ഇതെന്താ നമ്മൾ ഇവിടെ നിക്കുന്നെ..?
ബൈക്ക് ദൂരത്തു വച്ചു അവളുടെ അടുത്തേക്ക് നടന്നു വന്നപ്പോൾ കാര്യം മനസിലാകാതെ ഇഷാനി ചോദിച്ചു.
'രാത്രി സ്റ്റാഫ് റൂമിൽ കയറി കോസ്റ്റിൻ പേപ്പർ എടുക്കാൻ പിന്നെ ഫ്രന്റ് ഗേറ്റ് വഴി ആണോടി പോത്തേ പോകുന്നത്..?
ഞാൻ അവളുടെ ചെവിയിൽ നുള്ളി കൊണ്ട് ചോദിച്ചു.
'അപ്പോൾ നീ ഈ മതിൽ ചാടി ആണോ പോണേ..?
അവൾ അതിശയത്തോടെ ചോദിച്ചു. നല്ല ഉയരമുള്ള മതിൽ ഞാൻ എങ്ങനെ ചാടി കടക്കുമെന്ന് ഓർത്തപ്പോ
💬 Comments
View all comments