0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.2K

അവൾക്ക് ടെൻഷൻ ആയി

'ഞാൻ അല്ലല്ലോ.. നമ്മൾ.. നിനക്കും നിർബന്ധം അല്ലേ കൂടെ വരാൻ.. അപ്പോൾ നീയും വാ..'

ഞാൻ ചുമ്മാ പറഞ്ഞു

'അയ്യോ...! ഈ മതിൽ ഒക്കെ ഞാൻ എങ്ങനെ ചാടും.. എനിക്ക് പേടിയാ..'

അവൾ മതിലിൽ നോക്കി വിരൽ കടിച്ചു കൊണ്ട് പറഞ്ഞു

'ദേ ഇങ്ങനെ എടുത്തു പൊക്കാം.. അപ്പോൾ കൈയ്ക്ക് ബലം കൊടുത്തു അള്ളി പിടിച്ചു കയറിയാൽ മതി..'

അത് പറഞ്ഞിട്ട് എന്നെ ശ്രദ്ധിക്കാതെ നിന്ന അവളുടെ ഇടുപ്പിൽ പിടിച്ചു ഞാൻ ഉയർത്തി. ഇഷാനി പെട്ടന്ന് നില തെറ്റിയത് പോലെ എന്റെ കയ്യിൽ കിടന്ന് ആടി. അവളുടെ വയർ എന്റെ മുഖത്ത് വന്നിടിച്ചു

'അയ്യോ എന്നെ താഴെ ഇറക്ക്..'

അവൾ എന്റെ കയ്യിൽ തല്ലി കൊണ്ട് പറഞ്ഞു... ഞാൻ അവളെ മെല്ലെ താഴെ ഇറക്കി.. ഇഷാനി ആ ഒറ്റ സെക്കന്റ്‌ കൊണ്ട് ആകെ മാറി. അവൾ വല്ലാതെ കിടന്നു വിറയ്ക്കുന്നു. എന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് എന്തോ പ്രയാസം പോലെ..

'അപ്പോൾ മതിൽ ചാടണ്ടേ..?

ഞാൻ ചോദിച്ചു

'നിന്നോടാരാ പട്ടി എന്നെ പിടിച്ചു പൊക്കാൻ പറഞ്ഞെ..?

അവൾ ദേഷ്യത്തോടെ ചോദിച്ചു

'പിന്നെ പൊക്കാതെ എങ്ങനെ നിന്നെ ചാടിക്കും..?

ഞാൻ ചോദിച്ചു

'നീ ചാടിക്കണ്ട. ഞാൻ ഇവിടെ നിന്നോളാം..'

അവൾ വിറച്ചു കൊണ്ട് പറഞ്ഞു. ഒന്ന് എടുത്തു ഉയർത്തിയതിന് ഇവൾ എന്തിനാണ് ഇങ്ങനെ വിറയ്ക്കുന്നത്...? എനിക്കത് മനസിലായില്ല

'നീ മതിൽ ചാടിയിട്ട് എങ്ങനെ ആണ് സ്റ്റാഫ് റൂമിൽ കയറുന്നത്..?

അവൾ ചോദിച്ചു

'അതൊക്കെ എന്റെ ഒരു ട്രിക്ക് ആണ്..'

ഞാൻ ജാടയിൽ പറഞ്ഞു

'പറ..

💬 Comments

View all comments