0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.2K

എനിക്ക് ടെൻഷൻ അടിക്കാൻ വയ്യ ഇനിയും..'

'ഞാൻ ഇവിടുന്ന് നേരെ ചാടുന്നു. എന്നിട്ട് നമ്മുടെ ഡിപ്പാർട്മെന്റ്ന്റെ ബാക്കിൽകൂടി പോകും. അവിടെ വഴി ഒരു പൈപ്പ് ഉണ്ട്. അതിൽ കൂടി അള്ളി പിടിച്ചു കയറിയാൽ മുകളിൽ ഉള്ള വെന്റിലേഷൻ എത്തും. അതിലെ നെറ്റ് ചെറുതായ് ഇളക്കിയാൽ ഇളകും. അത് പതിയെ മാറ്റിയാൽ ചെറിയൊരു ഗ്യാപ്പ് കൈ അകത്തേക്ക് ഇടാൻ കിട്ടും. അത് വഴി കയ്യിട്ടു ഞാൻ ജനലിന്റെ കുറ്റി തുറക്കും. പിന്നെ ജനലിന്റെ കമ്പി രണ്ടെണ്ണം നൈസ് ആയി ഊരി അകത്തു കയറും. അകത്തു സാറിന്റെ മേശയുടെ കീ ഉണ്ട്. അത് എടുത്തു മേശ തുറന്നു നിന്റെ പേപ്പർ എടുത്തു അതിൽ നിന്ന് ഞാൻ എഴുതിയ പേപ്പർ എടുക്കുന്നു. പോരുന്നു.. ശുഭം...'

ഞാൻ ഒരു സാഹസിക കഥകൾ പറഞ്ഞു കൊടുക്കുന്ന വിവരണത്തിൽ പറഞ്ഞു

'ദൈവമേ കേട്ടിട്ട് തന്നെ പേടിയാകുന്നു.. എടാ വേണ്ടടാ.. നമുക്ക് വേറെ എന്തെങ്കിലും വഴി നോക്കാം.. രേണു മിസ്സിനോട് വല്ലോം പറഞ്ഞാൽ കാര്യം നടക്കുമോ..? അങ്ങനെ വല്ലോം ചിന്തിക്കാം.. ഇത് വേണ്ടടാ.. എനിക്ക് പേടിയാവുന്നു..'

ഇഷാനി എന്റെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു

ഇതൊരു നല്ല പണി അല്ലല്ലോ. അത് അവളെ കൊണ്ട് ചെയ്യിക്കുന്നത് ശരിയല്ല..'

ഞാൻ പറഞ്ഞു

'അതും ശരിയാ.. എന്നാൽ വേറെ എന്തെങ്കിലും വഴി കാണും. നമുക്ക് കണ്ടു പിടിക്കാം.. എനിക്ക് ദേഹം വിറയ്ക്കുന്നു.. നീ വാ..'

അവൾ എന്നെ ബലമായി പിടിച്ചു വലിച്ചു മാറ്റാൻ നോക്കി

'ഇനിയിപ്പോ വേറെ വഴിയില്ല.. നല്ല വണ്ണം ഇരുട്ടി.. ഞാൻ പെട്ടന്ന് വരാം..'

'എടാ

💬 Comments

View all comments