Chapter Title : റോക്കി 4 [സാത്യകി]
ക്യാമറ ഒക്കെ ഉള്ളതല്ലേ.. നിന്നെ മനസിലാകില്ലേ..?
അവൾ വീണ്ടും ഓരോന്ന് ആലോചിച്ചു ടെൻഷൻ അടിക്കാൻ തുടങ്ങി
'അതിനല്ലേ ഞാൻ ഈ ജാക്കറ്റ് മോളിൽ കൂടെ ഇട്ടത്. എന്നിട്ട് ദേ ഈ ടവ്വൽ അങ്ങോട്ട് മുഖത്ത് കെട്ടും..'
ടവ്വൽ മുഖത്ത് കെട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. മഴയത്ത് ഇടുന്ന ഒരു മഞ്ഞ നിറത്തിലെ എന്റെ ജാക്കറ്റ് ഞാൻ ധരിച്ചിരുന്നു..
'ഈശ്വരാ... ആരും കാണാതെ ഇരുന്നാൽ മതിയായിരുന്നു..'
ഇഷാനി കണ്ണടച്ച് പ്രാർഥിക്കുന്ന പോലെ പറഞ്ഞു
'നീ ഇവിടെ നിക്കണ്ട. കുറച്ചു അങ്ങോട്ട് മാറി നിന്നൊ.. ഇരുട്ടാണ് ഇവിടെ. തന്നെ നീ നിക്കുന്നത് സീനാണ്..'.
അവളോട് പോകാൻ പറഞ്ഞിട്ട് ഞാൻ കുറച്ചു പിന്നിലേക്ക് ചാടാനുള്ള ആയത്തിന് വേണ്ടി നീങ്ങി. ആയം എടുത്തു ഓടി ഒരു കാൽ മതിലിൽ ചവുട്ടി ഞാൻ ഉയർന്നു പൊങ്ങിയപ്പോൾ ഇഷാനി അന്തം വിട്ട് വാ പൊളിച്ചു നിന്നു. ഒരു കൈ മതിലിനു മുകളിൽ ഞാൻ പിടിച്ചിരുന്നു. ആ ബലത്തിൽ അടുത്ത കയ്യ് കൂടി പിടിചു ബലം എടുത്തു ഞാൻ മുകളിലേക്ക് ആഞ്ഞു പൊങ്ങി. ഇപ്പോൾ എന്റെ നെഞ്ച് വരെ മതിലിനു മേലെ ഉണ്ട്. ഞാൻ വലത് കാൽ ഉയർത്തി മതിലിനു മേലെ വച്ചു.. രണ്ടു കാലും മതിലിനു മേലെ കയറ്റി അതിന് മുകളിൽ സ്വസ്‌ഥമായി ഇരുന്ന് ഞാൻ ഇഷാനിയോട് പോകാൻ ആംഗ്യം കാണിച്ചു. അവൾ മടിച്ചു മടിച്ചു പിന്നിലേക്ക് നീങ്ങി.. നോട്ടം അപ്പോളും എന്നിൽ തന്നെ ആയിരുന്നു..
എല്ലാം സെറ്റ് ആക്കാമെന്ന ഒരു ആംഗ്യം കാണിച്ചതിന് ശേഷം ഞാൻ മതിലിൽ നിന്ന് താഴേക്ക് ഒരു ചാട്ടം കൊടുത്തു.. എന്റെ
💬 Comments
View all comments