0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.2K

കാൽ നിലത്തു കുത്തിയപ്പോൾ ആണ് ഒരു ചിമിട്ടൻ കൊള്ളിയാൻ ആകാശത്തു പ്രത്യക്ഷപ്പെട്ടത്. ഒറ്റ നിമിഷത്തേക്ക് ഭൂമി മുഴുവൻ ആ രാത്രിയിൽ പകലായത് പോലെ.. ഇരുട്ടത്ത് കോളേജിൽ ഒളിച്ചു കയറിയ എനിക്ക് പ്രകൃതി പണി തന്നു.. പക്ഷെ ഭാഗ്യത്തിന് ബാത്രൂം സൈഡ് ആയത് കൊണ്ട് സെക്യൂരിറ്റി ഒന്നും എന്നെ കണ്ടില്ല..

കൊള്ളിയാൻ മിന്നുന്നതും ഇടി ഭൂകമ്പം പോലെ മുഴങ്ങുന്നതും ഇഷാനിയിൽ ഭയം വിതച്ചു കൊണ്ടിരുന്നു. വൃത്തികെട്ട സമയത്തു ഓരോ വൃത്തികെട്ട അറ്റ്മോസ്ഫിയർ..! അവൾ മനസ്സിൽ പറഞ്ഞു. ഒരു അഞ്ചു മിനിറ്റ് ആയി കാണും അർജുൻ പോയിട്ട്.. ആ അഞ്ചു മിനിറ്റ് അവൾ തള്ളി വിട്ടത് എത്ര പ്രയാസം ആണെന്ന് പറഞ്ഞാൽ മനസിലാവില്ല.. ഇഷാനി തിരിച്ചു മതിലിനു അടുത്ത് വന്നു ചെവിയോർത്തു.. എന്തെങ്കിലും കേൾക്കാൻ കഴിയുന്നുണ്ടോ..? എന്തോ ശബ്ദം കേട്ടത് പോലെ അവൾ മതിലിൽ ചെവി വച്ചു കേൾക്കാൻ ശ്രമിച്ചപ്പോൾ ആണ് അവളുടെ തൊട്ട് സൈഡിൽ മുകളിൽ നിന്ന് എന്തോ വന്നു പതിച്ചത്.. ഇഷാനി ഞെട്ടി തരിച്ചു കൊണ്ട് പിന്നിലേക്ക് മാറി

'നീയാരുന്നോ..? പേടിപ്പിച്ചല്ലോ... പേപ്പർ കിട്ടിയോ..?

അർജുനെ കണ്ടപ്പോൾ ഉണ്ടായ ഞെട്ടൽ അവളിൽ ഇല്ലാതെ ആയി. ആ ആവേശത്തിൽ അവൾ ചോദിച്ചു

'നീ എന്താ മതിലിന്റെ അടുത്ത് വന്നു ബഷീർ കളിക്കുവായിരുന്നോ..? നിന്നോട് ഞാൻ മാറി നിൽക്കാൻ അല്ലേ പറഞ്ഞത്..'

വല്ലാതെ അണച്ചു കൊണ്ട് ഞാൻ പറഞ്ഞു

'നീ എന്താ ഇങ്ങനെ അണയ്ക്കുന്നെ..? കാര്യം ശരിയായോ..?

ഇഷാനിക്ക് എന്തോ പന്തികേട് തോന്നി

'ഞാൻ.. എന്നെ.. ഓടിച്ചു...'

ഞാൻ അണച്ചു കൊണ്ട് പറഞ്ഞു. പെട്ടന്ന് മതിലിനു മുകളിലേക്ക് നോക്കി ഞാൻ

💬 Comments

View all comments