0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.2K

ഒന്ന് ഞെട്ടി തരിച്ചു.. ഓടാൻ പറഞ്ഞു ഇഷാനിയുടെ കൈ പിടിച്ചു ഞാൻ ബൈക്ക് വച്ചിരിക്കുന്ന സ്ഥലത്തേക്ക് ഓടി.. അർജുന്റെ ഞെട്ടൽ കണ്ടത് കൊണ്ട് മതിലിനു മുകളിലേക്ക് നോക്കാനുള്ള ധൈര്യം ഇഷാനിക്ക് ഇല്ലായിരുന്നു.. എന്തോ ഒന്ന് തങ്ങളുടെ പിറകെ ഉണ്ടെന്ന് മാത്രം അവൾക്ക് മനസിലായി

അർജുൻ മിന്നൽ പോലെ ആണ് കുതിക്കുന്നത്. താൻ എത്ര വേഗത്തിൽ ഓടിയിട്ടും അവന്റെ ഒപ്പം എത്തുന്നില്ല. അവനാണേൽ കൈ പിടിച്ചു വലിച്ചാണ് ഓടിക്കുന്നത്.. അതോണ്ട് തന്നെ കയ്യും വേദനിക്കുന്നു.. ശ്വാസവും മുട്ടുന്നു.. പക്ഷെ ഇഷാനി നിന്നില്ല.. നിന്നാൽ എന്തോ അപകടം തന്നേ ഗ്രസിക്കുമെന്ന് അവൾക്ക് തോന്നി..

'അവർ പുറകെ ഉണ്ടോ..?

അർജുൻ ഓടുന്നതിന് ഇടയിൽ ഇഷാനിയോട് ചോദിച്ചു

'നിക്ക് അറിയില്ല.. ഞാൻ നോക്കില്ല..'

ഇഷാനി പേടിച്ചു കരയുന്ന പോലെ പറഞ്ഞു

'എന്നെ കണ്ടു... അവർ എന്നെ പിടിയ്ക്കാൻ വന്നു...'

അർജുൻ ഓട്ടത്തിന്റെ താളത്തിൽ പറഞ്ഞു. ഓട്ടം അവസാനിച്ചത് ബൈക്കിന്റെ അടുത്ത് വന്നപ്പോ ആണ്. ഇഷാനി അപ്പോളേക്കും അണച്ചു ഒരു പരുവം ആയിരുന്നു.

'വണ്ടിയിൽ കയറ്..'

അർജുൻ ഇഷാനിയോട് പറഞ്ഞു കൊണ്ട് പോക്കറ്റിൽ നിന്നും തന്റെ കീ എടുക്കാൻ ശ്രമിച്ചു.. ഇഷാനി ആ വെപ്രാളത്തിൽ ഓടി ചെന്നു ബൈക്കിന്റെ മുന്നിൽ കേറി ഇരുന്നു

'ഇവിടെ ഇരുന്നാൽ ഞാൻ പിറകിൽ ഇരുന്നു ഓടിക്കുമോ..? പിന്നോട്ട് നീങ്ങടി..'

ഞാൻ അവളോട് പറഞ്ഞു. തനിക്ക് പിണഞ്ഞ അമളി ഓർത്തു ഇഷാനി പിന്നിലേക്ക് നീങ്ങി ഇരുന്നു.. അർജുൻ കീ എടുത്തു ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു. വണ്ടി മാരക സ്പീഡിൽ റോഡിലൂടെ കുതിച്ചു. വണ്ടി ഓടിക്കുന്നതിന് ഇടയിൽ അർജുൻ പലപ്പോഴും

💬 Comments

View all comments