0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.2K

പിന്നിലേക്ക് നോക്കുന്നുണ്ടായിരുന്നു..

'ആരെങ്കിലും നമ്മുടെ പുറകെ ഉണ്ടോ..?

അർജുൻ കൂടെ കൂടെ ചോദിച്ചു

'അറിയില്ല.. ആരേം കാണുന്നില്ല..'

പിന്നിലേക്ക് നോക്കിയ ഓരോ തവണയും ഇഷാനി പറഞ്ഞു. ആരെയും കാണാതെ ആയപ്പോൾ അവളുടെ ഭയത്തിൽ ചെറിയൊരു മാറ്റം ഉണ്ടായി. പക്ഷെ അർജുന്റെ ഭാവം കാണുമ്പോൾ പേടി കൂടി വരുന്നു. അവനെ ഇത്രയും പേടിച്ചു താൻ ഇന്നേ വരെ കണ്ടിട്ടില്ല. പെട്ടന്ന് റോഡിന്റെ ഒരു ഓരത്ത് വണ്ടി നിന്നു..

'എന്താ നിർത്തിയെ..? വിട് വേഗം വിട്..'

ഇഷാനി അർജുന്റെ പുറത്ത് തട്ടിക്കൊണ്ടു പറഞ്ഞു

'എങ്ങോട്ട് വിടാൻ..?

അർജുൻ മുഖം പുറകോട്ട് തിരിച്ചു ചോദിച്ചു. അവന്റെ മുഖത്തു ഇപ്പോൾ ഭയം ഇല്ല

'നേരെ... മുന്നോട്ടു... നമുക്ക്.. അവർ നമ്മളെ പിടിക്കില്ലേ..?

ഇഷാനി പെട്ടന്ന് ഒന്നും മനസിലാകാതെ പറഞ്ഞു

'ഏത് അവര്..?

അർജുൻ പിന്നെയും ചോദിച്ചു

'നീയല്ലേ പറഞ്ഞെ നിന്നെ ആരോ കണ്ടൂന്നോ പിടിച്ചൂന്നോ ഒക്കെ..'

'ഞാൻ അങ്ങനെ പറഞ്ഞോ..?

അർജുൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു

'എടാ പട്ടി നിന്റെ അടവ് ആയിരുന്നോ..?

അപ്പോളാണ് ഇഷാനിക്ക് കാര്യം പിടി കിട്ടിയത്. അവൾ പിണങ്ങി ബൈക്കിൽ നിന്നും ഇറങ്ങി. അർജുൻ അവളെ കളിയാക്കി ചിരിക്കാൻ തുടങ്ങി

'എങ്ങനെ ഉണ്ടായിരുന്നു.. നന്നായി പേടിച്ചോ..?

ഞാൻ കളിയാക്കി ചോദിച്ചു

'പോ പട്ടി.. എനിക്ക് ഓടി വയർ ഒക്കെ കൊളുത്തി പിടിക്കുന്ന പോലെ.. ഒട്ടും വയ്യാ..'

ഇഷാനി വയറിൽ പിടിച്ചു കൊണ്ട് പറഞ്ഞു

'വയർ വേണേൽ ഞാൻ തിരുമ്മി തരാം..'

'പട്ടി.. തെണ്ടി.. നിനക്ക് ഞാൻ തരാം..'

ഇഷാനി ദേഷ്യത്തിൽ അർജുന്റെ മുടി പിടിച്ചു വലിക്കാൻ തുടങ്ങി

💬 Comments

View all comments